ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2020 നവംബറില്‍

0
327

ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2020 നവംബറില്‍ നടപ്പിലാക്കുമെന്ന് ഐഎസ്ആര്‍ഒ. . ചന്ദ്രയാന്‍ 3 ദൗത്യത്തിനായി ഇസ്രോ കേന്ദ്രസര്‍ക്കാറിനോട് അധികമായി 75 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പദ്ധതിക്കായി അനുവദിച്ച 666 കോടി രൂപയ്ക്ക് പുറമേയാണ് ഇസ്രോയുടെ പുതിയ ആവശ്യം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്ര ധനമന്ത്രാലയം ഇസ്രോയുടെ ബഡ്ജറ്റ് ആവശ്യം ലഭിച്ചതായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യത്തിന്റെ ഭാഗമായി യന്ത്രങ്ങള്‍ വാങ്ങുവാനും, ശമ്പളം നല്‍കാനും മറ്റുമായി കൂടുതലായി 60 കോടി വേണമെന്നും. 15 കോടി റവന്യൂ വിനിയോഗത്തിനും വേണ്ടി ആവശ്യമാണെന്നാണ് ഇസ്രോ പറയുന്നത്. ഇസ്രോയുടെ ആവശ്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഗഗന്‍യാന്‍ എന്ന ദൗത്യത്തിന് ഐഎസ്ആര്‍ഒ 8.5 കോടി മാറ്റിവച്ചിട്ടുണ്ട്. 2020 ലാണ് ഈ ദൗത്യം നടത്തുന്നത്. ഇതിനൊപ്പം തന്നെ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള വാഹനം എസ്എസ്എല്‍വി നിര്‍മ്മാണത്തിന് വേണ്ടി 12 കോടിയോളം ഐഎസ്ആര്‍ഒയ്ക്ക് വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ എസ്എസ്എല്‍വി വിക്ഷേപണ തറയുടെ നിര്‍മ്മാണത്തിനായി 120 കോടിയും മാറ്റിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here