Local

കുന്ദമംഗലം കോടതി നൂറാം വാര്‍ഷികം; റോഡ് പ്രവൃത്തി ആരംഭിച്ചു

  • 12th December 2019
  • 0 Comments

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. എംഎല്‍എ പിടിഎ റഹീമിന്റെ ഫണ്ടില്‍ നിന്നും 4.10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റോഡ് പ്രവൃത്തി നടക്കുന്നത്. ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷം ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായി കോടതി നവീകരണത്തിനായി ഒരു കോടിയോളം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതോടെ ഇതും പ്രവര്‍ത്തനും ആരംഭിക്കും. എം.എല്‍.എയുടെ […]

Local

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുട്ടികള്‍

  • 12th December 2019
  • 0 Comments

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുന്ദമംഗലത്തെ അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലത്തിന്റെ മക്കളായ സയാന്‍ ഷെമീറും ഇസ സൈനബ് ഷെമീറും. കരുണയും സ്‌നേഹവും ചെറുപ്പം മുതലേ മക്കള്‍ പഠിക്കണം എന്ന ഉദ്ദശത്തിലാണ് പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനമായത്. ഇന്നത്തെ കാലത്ത് ജന്മദിനങ്ങളും മറ്റും വലിയ ആര്‍ഭാടത്തോടെ ആഘോഷിക്കുമ്പോള്‍ സഹജീവിയോടുള്ള സ്‌നേഹം കാണിക്കുകയും പുതിയ തലമുറയെ അത് പഠിപ്പിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി ഇത്തരത്തില്‍ ജന്മദിനം ആഘോഷിക്കുന്നത് മറ്റുള്ളവര്‍ക്കൊരു സന്ദേശമാവുമെന്നാണ് ഷമീര്‍ കരുതുന്നത്. സഹോദരന്‍ സിയാദ് മുഹമ്മദ് […]

News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ

  • 12th December 2019
  • 0 Comments

അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുകയുെ ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വേണ്ടി സ്‌കൂള്‍ പി.ടി.എയ്ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.

Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടത്തും; കാന്തപുരം

  • 12th December 2019
  • 0 Comments

പൗരത്വ ഭേദഗതി ബില്ലിനെതിരെ കാന്തപുരം അബൂബ്കര്‍ മുസ്ലിയാര്‍. ബില്ല് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും ബില്ലിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം നടത്തുമെന്നും കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ മതപരമായ വിവേചനം എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം സുപ്രീം കോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്ലിം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. രാജ്യം മുഴുവന്‍ […]

Local

അറിയിപ്പുകള്‍

  • 12th December 2019
  • 0 Comments

 മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ ജില്ലയില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ (ഡിസംബര്‍13) രാവിലെ 9.30 ന് അരീക്കരക്കുന്ന് നികുതി സ്വീകരിക്കല്‍ മേള – അന്ത്യേരിപ്പൊയില്‍ അംഗനവാടി പരിസരം, 10.30 ന് വടകര ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം – മിനി സിവില്‍ സ്റ്റേഷന്‍, കല്ലാച്ചി,  4.30 ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് ഇ-ഓഫീസ് ഉദ്ഘാടനം – കോണ്‍ഫറന്‍സ് ഹാള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കും.  ഗതാഗതം ഭാഗികമായി നിരോധിച്ചു കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ […]

Technology

നിസ്സാന്‍ കിക്ക്സിന്റെ നവീന ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു

  • 12th December 2019
  • 0 Comments

കൊച്ചി : ഇന്റലിജന്‍സ് മേക്ക്സ് ഡിഫറന്‍സ് എന്ന നിസ്സാന്‍ കിക്ക്‌സിന്റെ പുതിയ ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു.  ഇന്ത്യന്‍ റോഡുകളിലെ പ്രകടനത്തില്‍ മത്സരം ഏറ്റെടുത്ത് നിസ്സാന്‍ കിക്ക്സ് കഴിവു തെളിയിച്ചിരിക്കുകയാണ്. സെലിബ്രിറ്റി ഷെഫും വാഹനപ്രേമിയുമായ ആദിത്യ ബാല്‍ ആയിരുന്നു ക്യാംപയിന്‍ അവതാരകന്‍. അവതാരകനും ഉപഭോക്താവും വിവിധ നഗരങ്ങളിലൂടെ ഡ്രൈവ് ചെയ്യുന്ന ഫിലിം ഷോ പരമ്പരകള്‍ ഉപഭോക്താക്കള്‍ അവലോകനം ചെയ്തു. നഗരത്തിന്റെ തത്സമയ ഡ്രൈവിംഗ് അവസ്ഥകളായ ട്രാഫിക്, കുഴികള്‍, ഇടുങ്ങിയ പാതകള്‍ മുതലായവ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ഡ്രൈവിംഗ്. ക്യാംപയിന് 96 ദശലക്ഷം ഇംപ്രഷനുകളും […]

Local

പന്തീര്‍പാടം ‘നാമകരണം വാര്‍ഷികം’ ആഘോഷിക്കുന്നു

  • 12th December 2019
  • 0 Comments

പന്തീര്‍പാടം ടൗണിന് പന്തീര്‍പാടം എന്ന് നാമകരണം ചെയ്തിട്ട് 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ഷിക ആഘോഷം നടത്താന്‍ പന്തീര്‍പാടത്ത് നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.’ ഒ.സലീം സ്വാഗതം പറഞ്ഞു.വി.ടി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. എം.പി കേളു കുട്ടി, കെ ചന്ദ്രന്‍, ഒ.ഉസ്സയിന്‍, ടി കെ സൗദ, എം. ബാബുമോന്‍, എം.പി ശിവാനന്ദന്‍, കെ പി ഗണേഷന്‍, കായക്കല്‍ അഷ്‌റഫ്, അസ്സയിന്‍ പുളിക്കില്‍, ശശി മാസ്റ്റര്‍, വയലില്‍ യൂസഫ്, മധുസൂധനന്‍ പാലക്കല്‍, മൊയ്തീന്‍ […]

News

പോലീസ് പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

  • 12th December 2019
  • 0 Comments

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണം നടത്തുക. മുഹമ്മദ് ആരിഫ്, ജോള്ളു ശിവ, ജോള്ളു നവീന്‍, കേശവലു എന്നിവരെയാണ് പോലീസ് വെടിവച്ചു കൊന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി വി. എസ് സിര്‍പുര്‍കര്‍ അദ്ധ്യക്ഷനായ കമ്മീഷനില്‍ ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി രേഖ ബാള്‍ഡോട്ട, സി ബി ഐ മുന്‍ ഡയറക്ടര്‍ ഡി. ആര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. […]

Kerala

കർഷകർക്കായി നോളെഡ്ജ് സെന്റർ

  • 12th December 2019
  • 0 Comments

ശിലാസ്ഥാപനം മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു തലസ്ഥാനത്തെ കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഫാർമർ നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു. തിരുവനന്തപുരം ആനയറ മൊത്തവ്യാപാര വിപണിയിൽ നിർമ്മിക്കുന്ന നോളെഡ്ജ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുന്ന വേളയിൽ നോളെഡ്ജ് സെന്ററിലൂടെ നിരവധി പ്രവർത്തനങ്ങൾ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികൾ, […]

Local

വംശീയ പദ്ധതിയായ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധം

  • 12th December 2019
  • 0 Comments

നരിക്കുനി: സോളിഡാരിറ്റി, എസ്.ഐ.ഒ കുന്ദമംഗലം ഏരിയയുടെ നേതൃത്വത്തില്‍ ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തില്‍ സോളിഡാരിറ്റി ഏരിയ സെക്രട്ടറി കെ.എം ആസിഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.സോളിഡാരിറ്റി കുന്നമംഗലം ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഷാഹിന്‍ അഹ്മദ്, ഹാരിസ് പി.എം എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുസ്അബ് പെരിങ്ങളം, ആര്‍.എസ്. നസീം,അനസ് ആരാമ്പ്രം എന്നിവര്‍ നേതൃത്വം നല്‍കി.

error: Protected Content !!