Local

അറിയിപ്പുകള്‍

 മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ ജില്ലയില്‍

റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ (ഡിസംബര്‍13) രാവിലെ 9.30 ന് അരീക്കരക്കുന്ന് നികുതി സ്വീകരിക്കല്‍ മേള – അന്ത്യേരിപ്പൊയില്‍ അംഗനവാടി പരിസരം, 10.30 ന് വടകര ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം – മിനി സിവില്‍ സ്റ്റേഷന്‍, കല്ലാച്ചി,  4.30 ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് ഇ-ഓഫീസ് ഉദ്ഘാടനം – കോണ്‍ഫറന്‍സ് ഹാള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

ഗതാഗതം ഭാഗികമായി നിരോധിച്ചു

കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ 7/6 ല്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 12) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ വേഗത നിയന്ത്രിച്ചു പോകണം.

 സ്നേഹസംഗമം 14 ന്

കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ്, ഗവ. ആഫ്റ്റര്‍കെയര്‍ ഹോം, മഹിളാമന്ദിരം എന്നിവിടങ്ങളിലെ മുന്‍ താമസക്കാരുടെ ഒത്തുചേരലും അനുഭവം പങ്കുവയ്ക്കലും സ്നേഹസംഗമം- 2019 ഡിസംബര്‍ 14 ന് വെളളിമാട്കുന്ന് സാമൂഹ്യനീതി കോംപ്ലക്സില്‍ ആരോഗ്യ വനിതാശിശു സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ കല്കടര്‍ സാംബശിവറാവു മുഖ്യാതിഥിയായിരിക്കും. ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അനീറ്റ എസ് ലിന്‍, ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ് സൂപ്രണ്ട് സെല്‍മ പി.സി പുളിച്ചോച്ചാലില്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളിലെ താമസക്കാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും.

ടെന്‍ഡര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് അനുമതി ലഭിച്ച എം.എല്‍.എ. എസ്ഡിഎഫ് പ്രവൃത്തികള്‍ (5 എണ്ണം) ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23 ന് രണ്ട് മണി വരെ. വിശദ വിവരങ്ങള്‍ക്ക് 0496 2620305.

ലളിതകലാ അക്കാദമി ഏകാംഗ-ഗ്രൂപ്പ്കലാപ്രദര്‍ശനത്തിന് കലാകാരന്‍മാരെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമിയുടെ 2019-20 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്‍പം) കലാകാരന്‍മാരെ തെരഞ്ഞെടുത്തു.ചിത്ര-ശില്പകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് നല്‍കുന്നത്. പ്രദര്‍ശനം നടത്തുന്നതിനായി അക്കാദമി ഗ്യാലറി സൗജന്യമായി അനുവദിക്കുന്നതിനുപുറമെ താമസ ഭക്ഷണ ചെലവും യാത്രപ്പടിയും കൂടാതെ ഏകാംഗപ്രദര്‍ശനത്തിന് 50,000 രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000 രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്. ടിറ്റോ സ്റ്റാന്‍ലി, കൃഷ്ണ ജനാര്‍ദ്ദന (കൃഷ്ണ ജെ.), ടി.കെ. മുരളീധരന്‍,  അനന്തകൃഷ്ണന്‍ എസ്.കെ., സുനില്‍ അശോകപുരം, ശ്യാം അറമ്പന്‍, അരുണ്‍ രവി, ലിജു കെ., സിതാര കെ.വി., അഖിനു കെ., ഷൈജു ടി.കെ., രമേഷ് എം.ആര്‍., ഷാജി സി.കെ., വിനീത ഡബ്ല്യു., പ്രസാദ് കുമാര്‍ കെ.എസ്, അമീന്‍ ഖലീല്‍, അശ്വനി കുമാര്‍ വി.എസ്., ജയമോള്‍ പി.എസ്, വിപിന്‍ ധനുര്‍ധരന്‍ എന്നിവരെ പെയിന്റിംഗ് വിഭാഗത്തിലും ഉഷ രാമചന്ദ്രന്‍, ജോണ്‍സ് മാത്യു, ബാലഗോപാലന്‍ ബേത്തൂര്‍, അനീഷ്  ഗംഗാധരന്‍,  രാധാകൃഷ്ണന്‍ പി. ബി. എന്നിവരെ ശില്‍പ വിഭാഗത്തിലും ഏകാംഗ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തു.ഒ. രാജന്‍ (രഞ്ജിത്ത് പി, ചിത്ര അനിരുദ്ധന്‍), സണ്ണി മാനന്തവാടി (അജയന്‍ കാരാടി, ബെന്നി കെ.എ.), ശില്‍പ ടി.കെ. (അമല്‍ദേവ് എസ്. നാരായണന്‍, ഷാന്‍ കെ.ആര്‍), ജിപിന്‍ വര്‍ഗ്ഗീസ് (പി.കെ. മനോജ്, സുനില്‍ കുമാര്‍ എ.പി., ചിത്ര ഇ.ജി., സിതാര എ.), ജോണ്‍സണ്‍ എം.കെ. (ദേവന്‍ മടങ്ങര്‍ലി, അനില്‍ കെ.വി.), ശശികുമാര്‍ കെ. (ഗായത്രി ആര്‍ട്ടിസ്റ്റ്, റോബര്‍ട്ട്  ലോപ്പസ്), ഷക്കീര്‍ എറവക്കാട് (രമേഷ്  കുഞ്ഞന്‍, ഷൈനി സുധീര്‍), എല്‍ദോ കെ.എസ്. (മായ മോഹന്‍, സനല്‍ പി.ടി), സംഗീത സിദ്ധാര്‍ത്ഥന്‍ (സംഗീത് തുളസി, മഹേഷ് ബി. നായര്‍) എന്നീ ഒമ്പത് ഗ്രൂപ്പുകളെ ഗ്രൂപ്പ് പ്രദര്‍ശനത്തിനും തെരഞ്ഞെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!