അറിയിപ്പുകള്‍
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം;പരിശോധന ക്യാമ്പുകള്‍ 17 മുതല്‍ ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 20 വരെ താലൂക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍, […]









