Sports

ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

  • 16th December 2019
  • 0 Comments

ബെസ്‌ററ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹത നേടിയ ഗ്രാന്‍ഡ് മാസ്റ്റര്‍ നിയാസ് ,ബെസ്‌ററ് കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മുഹമ്മദ് ശമ്മാസ്, ബെസ്‌ററ് കിക്ക്‌ബോക്‌സിങ് ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ സഹദ് , ബെസ്‌ററ് കോ ഓര്‍ഡിനേറ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മരക്കാര്‍, ബെസ്‌ററ് ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സ് ഇന്‍സ്ട്രക്റ്റര്‍ മാസ്റ്റര്‍ സിനാന്‍ , ബെസ്‌ററ് കുങ് ഫു ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ അമാസ്റ്റര്‍ നജ്മുദ്ധീന്‍ […]

Local

ജില്ലാ കേരളോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് ഓവറോള്‍ കിരീടം

  • 16th December 2019
  • 0 Comments

മൂന്ന് ദിവസങ്ങളിലായി ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കോഴിക്കോട് കോര്‍പറേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം നടത്തുന്നത്. ബാലുശ്ശേരി ഗവണ്‍മെന്റ് […]

Local

മുപ്രക്കുന്ന്- കൂമ്മുളംക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

  • 16th December 2019
  • 0 Comments

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തികരിച്ച മുപ്രക്കുന്ന്- കൂമ്മുളം കുഴി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മു്പ്രമ്മല്‍, ഐ.മുഹമ്മദ് കോയ, ഷിജു മുപ്രമ്മല്‍, ടി.പി.സുരേഷ്, എ.പി.ഷാജി, ശശി ഗംഗോത്രി, പവിത്രന്‍, രവീന്ദ്രന്‍, സുബ്രമണ്യന്‍ കൂമ്മുളംക്കുഴി, അഡ്വ: പ്രജീഷ്, രാധാകൃഷ്ണന്‍ രജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

News

പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുന്നു

  • 16th December 2019
  • 0 Comments

പൗരത്വബില്ലിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പോലീസ് അക്രമവുമായി ബന്ധപ്പെട്ട് നാടുമുഴുവന്‍ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിനിരയായത്. കൂടാതെ പോലീസ് വാഹനങ്ങളും മറ്റു കത്തിക്കുകയും ചെയ്തു. പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കോഴിക്കോടും കുന്ദമംഗലത്തും വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കുന്ദമംഗലം ടൗണ്‍കമ്മറ്റിയുടെ നേത്ത്ര്വത്തില്‍് കുന്ദമംഗലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. ടൗണ് യുത്ത് […]

Local

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

ഫോക്കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജാമിയ യൂണിവേഴ്‌സിറ്റിയിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Kerala

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

  • 16th December 2019
  • 0 Comments

ആര്‍എസ്എസ് ഇ്രന്ത്യയെ മതരാഷ്ട്രമാക്കാനാണ്് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസിന്റെ അജണ്ട ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.രാജ്യത്തെ ഒരു […]

Local

പൗരത്വ ബില്ലിനെതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലത്ത് എംഎല്‍എ പിടിഎ റഹീംന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹ കൂട്ടായ്മ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് നടത്തിയത്. വിവിധ രാഷ്ട്രീയ സാസംകാരിക സംഘടന പ്രതിനിധികളും ജന പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ല കമ്മറ്റി അംഗം പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ചൂലൂര്‍ നാരായണന്‍, അബൂബക്കര്‍ ഫൈസി മലയമ്മ, […]

Local

ഡല്‍ഹിയിലെ പോലീസ് നരനായാട്ടിനെതിരെ ഡിവൈഎഫ്‌ഐ കുന്ദമംഗലത്ത് ദേശീയ പാത ഉപരോധിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം; ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് അര്‍ദ്ധ രാത്രി ഡി .വൈ.എഫ്.ഐ കുന്നമംഗലത്ത് റോഡ് ഉപരോധിച്ചു. അര്‍ധരാത്രി 3 മണിക്കാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് പോലീസ് നടത്തിയത്. പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. വിഷയത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Local

സമ്പര്‍ക്കം:സദയം പ്രവര്‍ത്തകര്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

  • 16th December 2019
  • 0 Comments

കാരന്തൂര്‍:സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു.കാരന്തൂര്‍ മര്‍ക്കസിലായിരുന്നു ചടങ്ങ്. സദയം ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സര്‍വ്വദമനന്‍ കന്നമംഗലം, ജനറല്‍ കണ്‍വീനര്‍ പി.ശിവപ്രസാദ് എന്നിവര്‍ ലഘുലേഖ കാന്തപുരത്തിന് നല്‍കി വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. സംസ്ഥാനതല ജീവകാരുണ്യ സംഘടനയായ സദയത്തെക്കുറിച്ചറിയാന്‍ ഫോണ്‍: 8714402520, 9495614255.

Local

പൗരത്വ ബില്ലിനെതിരെ പ്രതിഷേധറാലി നടത്തി

  • 16th December 2019
  • 0 Comments

മടവൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുക്കടംകാട് മസ്ജിദുറഹ്മയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പ്രതിഷേധമിരമ്പി. . മഹല്ല് ഖതീബിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം ഖത്തീബിന്റെ പ്രാര്‍ത്ഥനയോടെ മസ്ജിദുറഹ്മയുടെ സമീപത്തുനിന്നും ആരംഭിച്ച റാലി മുട്ടാഞ്ചേരി, പൊയില്‍ത്താഴം എന്നിവിടങ്ങളിലുടെ മുക്കടംക്കാട്ടില്‍ സമാപിച്ചു.

error: Protected Content !!