ജില്ലാ കേരളോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് ഓവറോള്‍ കിരീടം

0
442

മൂന്ന് ദിവസങ്ങളിലായി ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കോഴിക്കോട് കോര്‍പറേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്
കേരളോത്സവം നടത്തുന്നത്. ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് വേദികളിലായാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ബാബു, യുവജനക്ഷേമ ബോര്‍ഡ് ജില്ല യൂത്ത് കോഡിനേറ്റര്‍ ടി.കെ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here