മന്ത്രിസഭാ തീരുമാനങ്ങള്‍ (11/12/2019)

  • 18th December 2019
  • 0 Comments

2019 ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു. എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത്കേരളമാണ്. സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. […]

അയ്യായിരം പേര്‍ക്ക് ഭക്ഷണമൊരുക്കി ദേവസ്വം മെസ്സ്

  • 18th December 2019
  • 0 Comments

സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള  ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസ്സിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസ്സിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ട് വന്ന് ഭക്ഷണം കഴിക്കുന്നു. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്‌പെഷ്യല്‍ ഓഫീസറും അസി. സ്‌പെഷ്യല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര്‍ വേറെയുമുണ്ട്. വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും മാറി മാറി […]

സൂര്യഗ്രഹണം: ഡിസംബര്‍ 26 ന് ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും

  • 18th December 2019
  • 0 Comments

2019 ഡിസംബര്‍ 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല. സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നേ ദിവസം പുലര്‍ച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കും. 2019 ഡിസംബര്‍ 26 ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് […]

സി.ഇ.ടിയിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം

  • 18th December 2019
  • 0 Comments

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. യു.ജി.സി നെറ്റ് പാസ്സായവർക്ക് മുൻഗണന. താത്പര്യമുള്ളവർ 19ന് രാവിലെ പത്തിന് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്ര വിഭാഗം മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗം -മുഖ്യമന്ത്രി

  • 18th December 2019
  • 0 Comments

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള പത്താംതരം, ഹയർ സെക്കൻഡറി തുല്യതാപരിപാടിയായ ‘സമ’യുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ പദ്ധതിയിലൂടെ കേരളം രാജ്യത്ത് മാതൃക സൃഷ്ടിക്കുകയാണ്. ഒരുലക്ഷം സ്ത്രീകൾ ഒന്നിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ഇതാദ്യമാണ്. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പൗരാവകാശമാണ്. ഇത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച സ്ത്രീകൾക്ക് തുടർവിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം പകരാനും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽനേടാനും പദ്ധതി സഹായിക്കും. […]

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിംഗ്

  • 18th December 2019
  • 0 Comments

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ അറിയിച്ചു.കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണ്ണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ്  മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,          ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. […]

അങ്കണവാടി വർക്കർ/ഹെൽപ്പർ: ഇന്റർവ്യൂ 30 മുതൽ

  • 18th December 2019
  • 0 Comments

തിരുവനന്തപുരം അർബൻ-1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികളിലേയ്ക്ക് വർക്കർ/ഹെൽപ്പർ സ്ഥിരനിയമനത്തിനുള്ള അപേക്ഷ സമർപ്പിച്ചവരുടെ ഇന്റർവ്യൂ 30 മുതൽ വിവിധ ദിവസങ്ങളിലായി മെഡിക്കൽ കോളേജ് ഹൈസ്‌കൂളിന് പിൻഭാഗത്ത് താമരഭാഗത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിൽ നടക്കും. അപേക്ഷകർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള മെമ്മോ തപാൽ മുഖേന അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവർ തിരുവനന്തപുരം അർബൻ-1 ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2464059.

Local

ഭിന്നശേഷിക്കാർക്കായി വിവിധ സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

  • 17th December 2019
  • 0 Comments

ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്,  കേന്ദ്ര പൊതു മേഖല സ്ഥാപനം  ALIMCOഎന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിവിധ സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള പരിശോധന  ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ മാസം 18 മുതൽ 21 വരെ താലൂക് കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.മാസവരുമാനം 15000 രൂപയിൽ കുറവുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കൽ ബോർഡ്‌ സാക്ഷ്യപെടുത്തിയവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ 8 മാസത്തിനുള്ളിൽ സർക്കാരിൽ നിന്ന് സഹായഉപകരണങ്ങൾ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.അക്ഷയ കേന്ദ്രങ്ങളിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയായോ […]

Local

അറിയിപ്പുകള്‍

  • 17th December 2019
  • 0 Comments

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഡിസംബര്‍ 20, 23 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി കൊല്ലം ടൗണ്‍ മല്‍സ്യമാര്‍ക്കറ്റ് തറക്കല്ലിടല്‍, നാല് മണിക്ക് എലത്തൂര്‍ സേതു സീതാറാം എല്‍.പി സ്‌കൂള്‍ –  ഹാള്‍ ഉദ്ഘാടനം, 6 മണിക്ക് ബാലുശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം, 23 ന് 5 മണിക്ക് കോഴിക്കോട് സ്റ്റേഡിയം -ജില്ലാ വ്യവസായ കേന്ദ്രം […]

Local

നിര്യാതയായി

  • 17th December 2019
  • 0 Comments

മലയമ്മ; പരേതനായ മുതുക്കുഴിയില്‍ പത്മനാഭന്റെ ഭാര്യ തങ്കമ്മു(85) നിര്യാതയായി. മക്കള്‍; ലക്ഷ്മണന്‍(റിട്ട.ഫിഷറീസ്), ബാലഗോപാലന്‍, വേണു(ബിഎസ്എന്‍എല്‍), ജയാനന്ദന്‍(എല്‍ഐസി ഏജന്റ്), അനില്‍ കുമാര്‍(കെഎസ്ഇബി കട്ടാങ്ങല്‍), യശോദര, ശ്രീജ, മരുമക്കള്‍; വിനോദിനി, സുജയ, ശ്രീജ, പ്രഭിത, ശ്രീജ, കുഞ്ഞുകുട്ടന്‍, മോഹന്‍ രാജ്‌

error: Protected Content !!