Local

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു.

  • 20th December 2019
  • 0 Comments

പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു. ജെഡിടി പൗരത്വ ഭേദഗതി പ്രതിഷേധറാലി ആരാമ്പ്രത്ത് സര്‍വ്വ മതസാഹോദര്യ സംഗമമായി ആരാമ്പ്രം-പുള്ളിക്കോത്ത് മഹല്ല് പൌരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധറാലി നടത്തി – നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത റാലിയി മത, രാഷ്ട്രീയ, ജാതി ചിന്തകള്‍ക്കതീതമായ മതസാഹോദര്യ കൂട്ടായ്മയായി, പുള്ളിക്കോത്ത് മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച് ചക്കാലക്കല്‍ അങ്ങാടി ചുറ്റി ആരാമ്പ്രം അങ്ങാടിയില്‍ സമാപിച്ചു മുന്‍ഗാമികള്‍ ജാതി മത ചിന്തകള്‍ക്കതീതമായി രക്തവും ജീവനും നല്‍കി നേടിയ ഭാരത മണ്ണ് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും […]

Local

മലബാറിന്റെ വികസനത്തിനായി 600കോടിയുടെ പദ്ധതികൾ നടപ്പാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 20th December 2019
  • 0 Comments

മലബാറിന്റെ ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .വടകര പയം കുറ്റിമല രണ്ടാംഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.2കോടി 15 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പയംകുറ്റി മലയിൽ   നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്s സൊസൈറ്റിക്കാണ് നിർമാണച്ചുമതല.വൻകിട വ്യവസായങ്ങളെക്കാൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഇനി ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ടൂറിസത്തിനാണ്. അന്താരാഷ്ട്ര ബ്ലോഗെഴുത്തുകാർ മലബാറിന്റെ ടൂറിസം സാധ്യത ലോകത്തിന് പരിചയപ്പെടുത്തിയത് വളരെ ഗുണപ്രദമായി മാറിയതായും […]

Kerala

എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു

  • 20th December 2019
  • 0 Comments

മുന്‍ മന്ത്രിയും എംഎല്‍എയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു. വ്യവസായി എന്ന നിലയില്‍ പ്രശസ്തരായ അദ്ദേഹം റിസോര്‍ട്ട്, വിദ്യാഭ്യാസ മേഖലകളിളാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, […]

National

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

  • 20th December 2019
  • 0 Comments

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ഇയാളെ ബിജെപി പുറത്താക്കിയിരുന്നു. തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് സേംഗറിനെതിരായ കേസ്. […]

National

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം

  • 20th December 2019
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് ജമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.

News

സർഗാലയയിൽ ഒൻപതാമത് അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി

  • 20th December 2019
  • 0 Comments

പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുന്ന  വേദിയാണ് സർഗ്ഗാലയ എന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  ഒമ്പതാമത് അന്താരാഷ്ട്ര  കലാകരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പൈതൃക ഗ്രാമങ്ങളുടെ സൗന്ദര്യം അവതരിപ്പിക്കുന്നതിലൂടെ  പരമ്പരാഗത  തൊഴിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ സങ്കല്പം തന്നെയാണ് സർഗ്ഗാലയ യാഥാർഥ്യമാക്കുന്നതെന്നും ഗവർണർ പറഞ്ഞു.ഇന്ത്യൻ പരമ്പരാഗത കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ സർഗ്ഗാലയ മികച്ച പ്രവർത്തനങ്ങൾക്ക് വഴി തുറക്കുകയാണ്. വിവിധ രാജ്യം വിവിധ ഭാഷ എന്നിവയ്ക്കിടയിലും കലയുടെ ഒരൊറ്റ സംസ്കാരം സർഗാലയ  […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്‍ഡറിയിലെ എന്‍. എസ്. എസ് ക്യാമ്പ് നാളെ ആരംഭിക്കും

  • 20th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് കുന്നമംഗലം ഈസ്റ്റ് എ യു പി സ്‌കൂളില്‍ നാളെ ആരംഭിക്കും. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി പരിപാടികള്‍ ക്യാമ്പില്‍ നടത്തും. ക്യാമ്പ് വിളംബര ജാഥ, അംഗന്‍വാടി നവീകരണം, അടുക്കളത്തോട്ട നിര്‍മാണം, പൂന്തോട്ട നിര്‍മാണം, പരിസര ശുചീകരണം, സൂര്യ ഗ്രഹണത്തെ വരവേല്‍ക്കല്‍, പ്രഥമ ശുശ്രൂഷാ പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പിനോട് അനുബന്ധിച്ച് നടത്തും. ക്യാമ്പ് ഉദ്ഘാടന […]

Local

വെള്ളിമാട്കുന്ന് ജെഡിടി ക്ക് മുന്‍പില്‍ ബസ്സുകള്‍ തിരിക്കുന്നത് അപകടത്തിന് കാരണമാവുന്നു

  • 20th December 2019
  • 0 Comments

വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം ന് മുന്‍പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാവുന്നു. വെള്ളിമാട്കുന്ന്-കോഴിക്കോട് സിറ്റി റൂട്ടില്‍ ഒടുന്ന 25 ഓളം സിറ്റി ബസ്സുകളാണ് നിര്‍മല ഹോസ്പിറ്റലിന്റെ സൈഡ് റോഡില്‍ വെച്ച് തിരിക്കുന്നത്. സ്‌കൂളിലും കോളേജിലുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും നിര്‍മല കോളേജിലേക്കുള്ള രോഗികളും മറ്റുമായി ഏറെ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. നാഷണല്‍ ഹൈവെ റോഡ് ആയതിനാല്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് കയറ്റം കയറി വരുന്ന വാഹനങ്ങളും […]

Kerala

മംഗളുരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • 20th December 2019
  • 0 Comments

മംഗളുരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, 24, മീഡിയ വണ്‍ ചാനലുകളുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. […]

News

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം;കുഞ്ഞാലിക്കുട്ടി

  • 20th December 2019
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കരിനിയമത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധവും തുടരും. ജമാഅത്തെ ഇസ്ലാമി മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. നിയമം പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം ഉണ്ടാകും. മോദി സര്‍ക്കാര്‍ അകാലചരമമടയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

error: Protected Content !!