News

സേവ് ഡെമോക്രസി; പ്രതിഷേധ സൈക്കിള്‍ റൈഡിംഗിന് തുടക്കമായി

  • 21st December 2019
  • 0 Comments

മലപ്പുറം: സേവ് നാഷന്‍, സേവ് ഡെമോക്രസി സൈക്കിള്‍ റൈഡിങിന് ഇന്ന് രാവിലെ പാണക്കാട് വെച്ച് തുടക്കമായി. ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച്, ഗ്ലോബല്‍ റോഡ് റൈഡിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സൈക്കിള്‍ റാലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മലപ്പുറം മുതല്‍ കോഴിക്കോട് ബീച്ച് വരെ നീളുന്ന പ്രതിഷേധറാലിയില്‍ പൂക്കോട്ടൂര്‍, കൊണ്ടോട്ടി, മൊറയൂര്‍, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ […]

Local

അറിയിപ്പുകള്‍

  • 21st December 2019
  • 0 Comments

വസായ പരിശീലനം   സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പരിശീലനം നടത്തും. 2020 ജനുവരിയില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 585 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കി ജനുവരി നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. വിലാസം – അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), […]

Kerala

മംഗളൂരുവില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍.

  • 21st December 2019
  • 0 Comments

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവില്‍ നിന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു. കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇന്ത്യ എല്ലാവരുടേയുമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കി ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ […]

News

പട്ടയമേള നാളെ ; മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

  • 21st December 2019
  • 0 Comments

കോഴിക്കോട് ജില്ലാതല പട്ടയമേള നാളെ (ഡിസംബര്‍ 22) രാവിലെ 11 ന്  ടൗണ്‍ ഹാളില്‍ റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍  ഉദ്ഘാടനം ചെയ്യും. തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, കെ.മുരളീധരന്‍, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പട്ടയവിതരണ മേളയില്‍ പങ്കെടുക്കും.  അര്‍ഹരായ മുഴുവന്‍ പേര്‍ക്കും […]

Kerala

കിഫ്ബി വികസനമുന്നേറ്റത്തിന്റെ ചാലകശക്തി -മുഖ്യമന്ത്രി

  • 21st December 2019
  • 0 Comments

കിഫ്ബിയുടെ ‘കേരള നിർമിതി’ പ്രദർശനം ഉദ്ഘാടനം ചെയ്തു ചരിത്രത്തിൽ ഇന്നുവരെ കാണാത്ത നാടിന്റെ വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശനമായ ‘കേരള നിർമിതി’യുടെ ഉദ്ഘാടനം തൈക്കാട് പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാണ് നമ്മുടെ നാട് മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് അനുമതി നൽകിയത്.കിഫ്ബിയുമായി ബന്ധപ്പെട്ട് […]

Local

ദമാമില്‍ അപകടത്തില്‍ ഓമശ്ശേരി സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു

  • 21st December 2019
  • 0 Comments

ദമാമില്‍ ഉംറക്ക് പോകവെ ഉണ്ടായ അപകടത്തില്‍ ഓമശ്ശേരി സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. ഓമശ്ശേരി നടമ്മല്‍ പൊയില്‍ പാലക്കാംതൊടുകയില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ നഫീസ (52), പുത്തൂര്‍ മൂഴിപ്പുറത്ത് ശംസുദ്ദീന്റെ ഭാര്യ റഹീന(43) എന്നിവരാമ് മരണപ്പെട്ടത്. റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ച് വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നഫീസയുടെ മക്കള്‍; മുംതാസ്, ഫവാസ് (ദമാം ) ,ഷാനിബ. മരുമക്കള്‍;മുജീബ് മായനാട്, നൂറുദീന്‍ ചമല്‍, ജഫ്‌ന കോവൂര്‍. റഹിനയുടെ മക്കള്‍ ഫിറാസ്, ഫിദ, […]

Local

ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സംഗമവും നടത്തി.

  • 21st December 2019
  • 0 Comments

കുന്ദമംഗലം:പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി. പതിമംഗലം, ചൂലാം വയല്‍, പന്തീര്‍പാടം ഭാഗത്തെ മഹല്ല് നിവാസികളും പണ്ഡിതരും ദര്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രതിഷേധ സംഗമം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് […]

Local

കീഴ്മാട് കടത്തില്‍പുറം റോഡിന് 58.60 ലക്ഷത്തിന്റെ ഭരണാനുമതി

  • 21st December 2019
  • 0 Comments

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് കടത്തില്‍പുറം റോഡ് പ്രവൃത്തിക്ക് 58.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാമ്പുഴയുടെ തീരത്തുകൂടി കടന്നുപോവുന്ന ഈ റോഡ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി പ്രദേശത്തേക്കുള്ള എളുപ്പ മാര്‍ഗ്ഗമാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് തീരദേശ റോഡ് നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല കമ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

  • 20th December 2019
  • 0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലത്തെ മഹല്ല് മ്മറ്റികള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. നാളെ ശനി വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന റാലിയില്‍ കുന്ദമംഗലം മേഖലയിലെ എല്ലാ മഹല്ല് കമ്മറ്റികളും പങ്കെടുക്കും. ഐ.ഐ.എം ഗേറ്റിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന റാലി സിന്ധു തിയേറ്ററിനടുത്ത് വെച്ച് സമാപിക്കും. റാലിയിൽ മഹല്ലിലെ നിരവധി അംഗങ്ങൾ സംബന്ധിക്കും.

Local

നിര്യാതനായി

  • 20th December 2019
  • 0 Comments

കുന്ദമംഗലം: പൂതക്കണ്ടിയില്‍ ഗോപാലന്‍(87)അന്തരിച്ചു. ഭാര്യ: ദേവകി, മക്കള്‍: സുധ, ലത, ജയ, പരേതയായ രമ. മരുമക്കള്‍: വിജയന്‍ കോവൂര്‍, ഷനോദ് (ksrtc ഗുരുവായൂര്‍ ഡിപ്പോ ), ജയകൃഷ്ണന്‍ (പുല്ലാളൂര്‍ ) സഹോദരങ്ങള്‍: പരേതരായ പാച്ചു, ഗോവിന്ദന്‍, ജാനകി, കല്യാണി. സഞ്ചയനം ചൊവ്വാഴ്ച.

error: Protected Content !!