National

രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കി, സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി

  • 24th December 2019
  • 0 Comments

രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി യൂണിവേര്‍ഴ്‌സിറ്റിയുടെ സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിനി. എംഎ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണമെഡലും നേടിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി റബീഹ അബ്ദുറഹീമിനെയാമ് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് സുരക്ഷ ഉദ്യോഗസ്ഥന്‍മാര്‍ പുറത്താക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഒപ്പുവെച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണുകളടക്കം വിലക്കി കനത്ത സുരക്ഷ […]

Local

പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് എന്‍എസ്എ റെസിഡെന്‍ഷ്യല്‍ ക്യാമ്പ് വിജയകരമായി തുടരുന്നു

  • 24th December 2019
  • 0 Comments

കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിക്കടുത്ത് തോട്ടത്തിന്‍കടവ് പഞ്ചദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് ഡിസംബര്‍ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ കാഞ്ചനമാല ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. സുചേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസയും പി.എസ്.എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സന്‍ ശ്രീമതി പ്രിയ സുചേഷ് നന്ദിയും പറഞ്ഞു. കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടുകൂടി ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ […]

Local

ശില്പശാല നടത്തിശില്പശാല നടത്തി

  • 24th December 2019
  • 0 Comments

ചാത്തമംഗലം; ചാത്തമംഗലം പൊതുജന വായനശാല ബാലവേദി എഴുത്തുകൂട്ടം ശില്പശാല നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ.വേണു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കുന്ദമംഗലം ശില്പശാലക്ക് നേതൃത്വം നല്‍കി. സി. പ്രേമന്‍, ജീജ, സുജ.കെ.ടി, സിനി എന്നിവര്‍ സംസാരിച്ചു. വി. പ്രേമരാജന്‍ സ്വാഗതവും വി.എം.ശിവദാസന്‍ നന്ദിയും പറഞ്ഞു.

Local

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്

  • 24th December 2019
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്.25,000രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാര്‍ഡ് ജനുവരി 5ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. വടകര മണിയൂര്‍ മുതവന സ്വദേശിയായ സുനില്‍ പത്ത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നു.നിര്‍ധന രോഗികളെ പരിചരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനം മാതൃകാപരമാണ്. പി.എന്‍.ശാന്തകുമാരി […]

Local

അറിയിപ്പുകള്‍

  • 23rd December 2019
  • 0 Comments

വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി 24 ന് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നാലാം വാര്‍ഷിക പദ്ധതി (2020-21) തയ്യാറാക്കുന്നതിനായി ഡിസംബര്‍ 24 ന് 10.30 മണിക്ക്  വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2370050. പരമ്പരാഗത യാനങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ മോട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം ആയിരം രൂപയായി നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ […]

Local

വോട്ടര്‍ പട്ടിക; ജനുവരി 15 വരെ പേര് ചേര്‍ക്കാം

  • 23rd December 2019
  • 0 Comments

ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായി നിയമിതനായ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍ യോഗം ചേര്‍ന്നു.വോട്ടര്‍ പട്ടിക സുതാര്യവും കുറ്റമറ്റതാക്കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ ബൂത്ത് അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കണമെന്ന് ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പറും അടുത്ത ബന്ധുക്കളുടെ ഐഡി കാര്‍ഡ് കോപ്പിയും നല്‍കണം. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ സ്‌കൂള്‍, കോളേജ്, കോളനികള്‍, റെസിഡന്‍സ് […]

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ പിന്‍വലിക്കണം; മമതയോട് ഹൈക്കോടതി

  • 23rd December 2019
  • 0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മമത സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു. എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടക്കവെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഹര്‍ജി വിശദമായി ജനുവരി ഒമ്പതിന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മഹാറാലി നടന്നിരുന്നു. എന്‍.ആര്‍.സിക്കെതിരെ […]

Sports

സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

  • 23rd December 2019
  • 0 Comments

കേരള ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍, സബ് ജൂനിയര്‍ മിനി വടം വലി ചാമ്പ്യന്‍ഷിപ്പ് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ചാമ്പ്യന്‍ഷിപ്പ് ഉല്‍ഘാടനം ചെയ്തു.ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പി.കെ സുലൈമാന്‍ മാസ്റ്റര്‍, പി.ടി അസ്റ്റിന്‍, ടി.എം അബ്ദുറഹ്മാന്‍, റിയാസ് ഖാന്‍ ,രഘുനാഥന്‍, ആര്‍. രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു.എം പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി.എം […]

National

തിരിച്ചടിയേറ്റ് ബിജെപി; കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യം

  • 23rd December 2019
  • 0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോപം നടക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ജാര്‍ഖണ്ഡില്‍ ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം. മുന്നണി ഇപ്പോള്‍ 42 സീറ്റുകളില്‍ മുന്നിലാണ്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്. അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ […]

News

ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക സർക്കാർ ലക്ഷ്യം – മന്ത്രി ടി പി രാമകൃഷ്ണൻ

  • 23rd December 2019
  • 0 Comments

എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക ഗവ. ഹോമിയോ ഡിസ്പൻസറി കെട്ടിട ഉദ്ഘാടനം നമ്പ്രത്തു കരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഓരോ കുടുംബത്തിലും മെഡിക്കൽ സർവീസ് എത്തുക എന്ന ഒരു പൊതു ലക്ഷ്യം സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണം.   കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ  പ്രൈമറി ഹെൽത്ത്‌ സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രമായി […]

error: Protected Content !!