Kerala

സി.പി.എമ്മുമായി ചേര്‍ന്ന് അവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും; മുല്ലപ്പള്ളിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

  • 23rd December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ അവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേരത്തേ സിപിഎം നോടൊപ്പം കോണ്‍ഗ്രസും ലീഗും സംയുക്ത സമരം നടത്തിയതില്‍ ക.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. സംയുക്ത പ്രക്ഷോഭത്തെ കുറിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടത്തുകയില്ലെന്ന് മോദിക്ക് പറയേണ്ടി വന്നു. അത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ലീഗ് […]

News

ക്രിസ്മസ്-പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

  • 23rd December 2019
  • 0 Comments

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റാച്യുവിലെ ത്രിവേണി ടവറിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഉത്സവ സമയങ്ങളിൽ പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് സഹകരണ വകുപ്പ് വിപണിയിടപെടൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിലക്കുറവിൽ ഗുണമേ•യുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കാനായിട്ടുണ്ട്. സവാള വില നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി വിലക്കുറവിൽ […]

Local

അറിയിപ്പുകള്‍

  • 23rd December 2019
  • 0 Comments

2019 സർക്കാർ ഉത്തരവ് പ്രകാരം പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സിവിൽ ഡിഫൻസ് പദ്ധതി രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതിനാൽ ഇതിൽ താല്പര്യമുള്ള 18 വയസ്സ് പൂർത്തിയായിട്ടുള്ളതും നാലാം ക്ലാസസിന് മുകളിൽ വിദ്യാഭ്യാസമുള്ള എല്ലാ പൊതുജനങ്ങൾക്കും ഇതിൽ അംഗങ്ങൾ ആകാവുന്നതാണ് താല്പര്യമുള്ളവർ ഇനിപറയുന്ന സൈറ്റിൽ online ആപ്ലിക്കേഷൻ പൂരിപ്പിച്ച് cds.fire.kerala.gov.in എന്ന സൈറ്റിൽ submit ചെയ്യേണ്ടതാണ് പ്രസ്തുത അപേക്ഷ 25-12-2019 നുള്ളിൽ അയക്കേണ്ട താണ് നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് 27 ന് നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 […]

Kerala

ഉന്നതവിദ്യാഭ്യാസ മേഖല പരിഷ്കരിക്കും- മുഖ്യമന്ത്രി

  • 23rd December 2019
  • 0 Comments

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലെയുള്ള പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമായ വ്യവസായങ്ങൾക്ക് യോഗ്യരായവരെ ലഭ്യമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായമേഖലയും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം സംബന്ധിച്ച് വൈസ് ചാൻസലർമാരുമായി ചർച്ച നടത്തിയിരുന്നു.അക്കാദമികരംഗത്തെ മാറ്റങ്ങൾ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ മാത്രമല്ല, എല്ലാ കോളേജുകളിലേക്കും വരണം എന്നതാണ് നിലപാട്. പുതിയ കോഴ്‌സുകളുടെ കാര്യത്തിൽ കെ-ഡിസ്‌ക്, ട്രിപ്പിൾഐടി എം-കെ തുടങ്ങിയ സ്ഥാപനങ്ങൾ നല്ലരീതിയിൽ ഇടപെടുന്നുണ്ട്. […]

Local

പെരിങ്ങളം ഹയര്‍ സെക്കന്‍ഡറിയിലെ എന്‍. എസ്. എസ് ക്യാമ്പ് ആരംഭിച്ചു

  • 23rd December 2019
  • 0 Comments

പെരിങ്ങളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ ആരംഭിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. അജിത അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡന്റ് ആര്‍ വി ജാഫര്‍, എസ് എം സി ചെയര്‍മാന്‍ ടി വി ശബരീശന്‍, എം പി ടി എ പ്രസിഡന്റ് ബവിത വി പി, […]

Local

ജവഹര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റിന് തുടക്കം

  • 23rd December 2019
  • 0 Comments

മാവൂര്‍; റോയല്‍ ട്രാവല്‍സ് ട്രോഫിക്കായി ജവഹര്‍ ഡേബോര്‍ഡിംഗ് സ്‌കൂള്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം. ജനന വര്‍ഷം 2008 കണക്കാക്കി നടന്ന മത്സരത്തില്‍ ആതിഥേയ ജവഹര്‍ ഡേ ബോര്‍ഡിംഗ് സ്‌കൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ചാലിയാര്‍ എഫ് എ ഫറോക്കും കെ.എഫ്.ഡി.സി കോഴിക്കോടും സെമിഫൈനലില്‍ കടന്നു. ടൂര്‍ണ്ണമെന്റ് ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ട് കെ.രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. ജവഹര്‍ പ്രസിഡണ്ട് കെ.ടി.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.കെ.ടി ഷമീര്‍ ബാബു, അഡ്വ: ഷമീം പക്‌സാന്‍ ,കെ.കെ.ടി. ബാബു ,പരപ്പന്‍ […]

Local

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടെ നൂറാ വാര്‍ഷികം; 24 ന് തുടക്കം

  • 21st December 2019
  • 0 Comments

ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ ആഘോഷത്തിന് 24 ാം തിയ്യതി തുടക്കം. 1919ല്‍ പണി തീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്. കോടതിയുടെ നൂറാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് ആഷോഘിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ അസ്സോസിയേഷനും കോടതിയും സംയുക്തമായാണ് ആഘോഷം നടത്തുന്നത്. ഹൈക്കോതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കമ്മറ്റികള്‍ ഉജ്വല ബഹുജന റാലി നടത്തി

  • 21st December 2019
  • 0 Comments

കുന്ദമംഗലം; മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം ഏരിയയിലെ പത്തോളം മഹല്ല് കമ്മറ്റികള്‍ സംയുക്തമായി ബഹുജന റാലി സംഘടിപ്പിച്ചു. ഐഐഎം കവാട പരിസരത്ത് നിന്നാരംഭിച്ച റാലി വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് സമീപത്താണ് സമാപിച്ചത്, മഹല്ലിലെ മുഴുവന്‍ ഇമാമുമാരും, മഹല്ല് ഭാരവാഹികളും, പൊതുജനങ്ങളും അടക്കം റാലിയില്‍ നൂറുകണക്കിനാളുകല്‍ പെങ്കെടുത്തു. ഹജ്ജ് കമ്മറ്റ് ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, ഖാലിദ് കിളിമുണ്ട, ചെയര്‍മാന്‍ ടി.പി സൈനുദ്ധീന്‍ നിസാമി കണ്‍വീനര്‍ എം.കെ സഫീര്‍ ട്രഷറര്‍ എന്‍ ബീരാന്‍ […]

National

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കുക;സിപിഐഎം പോളിറ്റ് ബ്യൂറോ

  • 21st December 2019
  • 0 Comments

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനുള്ള ചിലരുടെ തന്ത്രത്തില്‍ വീഴാതെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകണമെന്നും പൊളിറ്റ് ബ്യൂറോ കുറിപ്പിലൂടെ വ്യക്തമാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റ് പത്ത് സംസ്ഥാന മുഖ്യമന്ത്രിമാരും നടപടികള്‍ക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത്രയും സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിരാണെന്ന് വ്യക്തമാക്കുന്നു. ഭരണഘടനയ്ക്ക് എതിരായ നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ […]

Local

ലഹരിക്കെതിരെ ബോധവത്ക്കരണം വിപുലമാക്കി വിമുക്തി

  • 21st December 2019
  • 0 Comments

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശം എല്ലാ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുന്ന മാതൃക സൃഷ്ടിക്കുക എന്നതാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ദൗത്യം. ട്രേഡ് യൂണിയനുകളില്‍ ഓരോ യൂണിറ്റുകളും മുന്‍കൈയെടുത്ത് പ്രാദേശിക തലത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യം കൂടി ഉറപ്പു വരുത്തുന്ന രീതിയില്‍ ലഹരി വിരുദ്ധ […]

error: Protected Content !!