Local

പെരിങ്ങളം ഹയര്‍ സെക്കന്‍ഡറിയിലെ എന്‍. എസ്. എസ് ക്യാമ്പ് ആരംഭിച്ചു

പെരിങ്ങളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ ആരംഭിച്ചു.
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. അജിത അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡന്റ് ആര്‍ വി ജാഫര്‍, എസ് എം സി ചെയര്‍മാന്‍ ടി വി ശബരീശന്‍, എം പി ടി എ പ്രസിഡന്റ് ബവിത വി പി, മുന്‍ പ്രോഗ്രാം ഓഫീസര്‍ ടി കുഞ്ഞി മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി പി അബ്ദുറഹിമാന്‍, സലീന. കെ, ഷിനിത വി പി, ബിജേഷ്. പി എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ യു കെ അനില്‍കുമാര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ക്യാമ്പ് വിളംബര ജാഥ നടത്തി. വി സി സേതുമാധവന്‍ പതാക ഉയര്‍ത്തി. ആര്‍ വി വിജയന്‍ പങ്കെടുത്തു. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി സുരേന്ദ്രന്‍ മാസ്റ്റര്‍ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.
അംഗന്‍വാടി നവീകരണം, അടുക്കളത്തോട്ട നിര്‍മാണം, പൂന്തോട്ട നിര്‍മാണം, പരിസര ശുചീകരണം, സൂര്യ ഗ്രഹണത്തെ വരവേല്‍ക്കല്‍, പ്രഥമ ശുശ്രൂഷാ പരിശീലനം തുടങ്ങിയവ ക്യാമ്പിനോട് അനുബന്ധിച്ച് നടത്തും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!