Trending

“പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഡിവിഷൻ ബെഞ്ചാണ്, സർക്കാരല്ല”; സുപ്രീം കോടതി വിധിയിൽ മാത്യു കുഴൽനാടൻ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എഫ്ഐആറുകളെ സുപ്രീം കോടതി തടയുന്നില്ലെന്നും അതിന്മേൽ അന്വേഷണം നടത്തുന്നത് ഒരാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്യുകയാണ് ചെയ്തതെന്നും മാത്യു കുഴൽനാടൻ. എത്ര ഉന്നതനായാലും അന്വേഷണം നേരിടണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അത് പിണറായി വിജയനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

“നിലവിലെ സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ല. നിയമത്തിൻ്റെ സാങ്കേതികത്വമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഹർജിക്കാരുടെ വാദം കേൾക്കാനവസരം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നത്. കേസിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആർ നടപടികൾ തുടരാമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്,” മാത്യു കുഴൽനാടൻ പറഞ്ഞു.

“പ്രതിഭാഗത്തെ കേൾക്കാതിരുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്, സർക്കാർ അല്ലല്ലോ. അതുകൊണ്ട് സുപ്രീം കോടതി വിധി സർക്കാരിനെതിരല്ല. പ്രതിഭാഗത്തെ കേട്ടിട്ടില്ലെന്ന് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതി കേസിൽ മെറിറ്റിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഡിവിഷൻ ബെഞ്ച് വീണ്ടും ഹർജി പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിർേദശിച്ചത്,” മാത്യു കുഴൽനാടൻ വിശദീകരിച്ചു.

അതേസമയം, പിണറായി വിജയനെതിരായ വിജിലൻസ് കേസിൽ സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയാണെന്ന് തെളിഞ്ഞെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!