Trending

പിണറായിക്കെതിരെയുള്ള കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി പൂര്‍ണ്ണമായും ശരിയാണെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പും സർക്കാരും സ്വീകരിച്ച നിലപാടുകൾ ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ച ഘട്ടത്തിൽ തന്നെ തിടുക്കം കൂട്ടാതെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കുകയെന്ന സമീപനമാണ് അന്ന് സ്വീകരിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത് ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ വിജിലൻസ് എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയുടെ പ്രധാന വശമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എഫ്ഐആർ നിലനിൽക്കുകയാണെന്നും അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞത് പരാതിക്കാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ തങ്ങളുടെ വാദങ്ങൾ വ്യക്തമായി നിരത്താനാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നതാണ് ഈ വിഷയത്തിൽ തുടർന്നും നിലനിൽക്കുന്ന നിലപാട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും സുപ്രീം കോടതിയിൽ നിന്നും സുപ്രധാനമായ ആശ്വാസ ഉത്തരവാണ് ഉണ്ടായിരിക്കുന്നത്. ഇവർക്കെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കൃത്യമായി പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാനും നിർദ്ദേശിച്ചു. എന്നാൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, ഇത്രയും വേഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിംഗ് നടത്തി ഹർജികൾ പരിഗണിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!