Local

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടെ നൂറാ വാര്‍ഷികം; 24 ന് തുടക്കം

ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ ആഘോഷത്തിന് 24 ാം തിയ്യതി തുടക്കം. 1919ല്‍ പണി തീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്.

കോടതിയുടെ നൂറാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് ആഷോഘിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ അസ്സോസിയേഷനും കോടതിയും സംയുക്തമായാണ് ആഘോഷം നടത്തുന്നത്. ഹൈക്കോതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 9.30 നാണ് ഉദ്ഘാടനം.
ആഘോഷത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍, നിയമ ബോധവല്‍്കരണ ക്ലാസുകല്‍, അദാലത്തുകള്‍, തുടങ്ങിയവ നടക്കും.

ജില്ല ജഡിജി എം.ആര്‍ അനിത,
എംംഎല്‍എ പിടിഎ റഹീം, എം.കെ രാഘവന്‍ എം.പി, ജില്ല കലക്ടര്‍ സാംബശിവ റാവു, ചീപ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി സതീഷ് കുമാര്‍, കുന്ദമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിസാം,
പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, ഗ്രാമ പഞ്ചായത്ത് മെമ്പപർ എം.വി ബൈൈജു, ബാർ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം മുസ്തഫ, സെക്രട്ടറി അരുണ്‍, ട്രഷറര്‍ ജുനൈദ്, മറ്റ് വക്കീലന്‍മാര്‍, കോടതി ജീവനക്കാര്‍, ക്ലര്‍്ക്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!