National

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

  • 28th July 2026
  • 0 Comments

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയെ അറിയിക്കാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറരുതെന്നാണ് നിര്‍ദേശം. മധ്യപ്രദേശ് പൊലീസിനെന്നല്ല ആര്‍ക്കും പെണ്‍കുട്ടിയെ കൈമാറരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യത്തില്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് മറ്റൊരു നിര്‍ദേശം. പെണ്‍കുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന ഹത്യയ്ക്ക് വിധേയയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ […]

kerala Kerala

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

  • 23rd July 2026
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അഞ്ചാംപ്രതി സലീം, ആറാം പ്രതി പ്രദീപ്, എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷം കഠിനതടവ് ശിക്ഷാവിധി മരവിപ്പിക്കണം എന്നായിരുന്നു പ്രതികളുടെ ഹര്‍ജിയിലെ ആവശ്യം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആസൂത്രിത കുറ്റകൃത്യത്തില്‍ ശിക്ഷ മരവിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിലയിരുത്തി. വിചാരണക്കോടതിയുടെ വിധിയില്‍ എന്തെങ്കിലും അപാകത ചൂണ്ടിക്കാണിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് രാജാവിജയരാഘവന്‍ […]

kerala Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

  • 10th July 2026
  • 0 Comments

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മേല്‍വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടാനാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ മാത്രം സംരക്ഷണം നല്‍കാന്‍ പൊലീസിനോട് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇത മതസ്ഥനായ യുവാവുമായുള്ള വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ […]

Kerala kerala Trending

സത്യപ്രതിജ്ഞ ചെയ്യാം; കൗണ്‍സിലര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. […]

Kerala kerala

കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കെഎഫ്‌സി 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കി ഹൈക്കോടതി; നടപടി ലേല വില്‍പനയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്

  • 30th June 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല വില്‍പനയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനര്‍മൂല്യനിര്‍ണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്‌സി സ്വന്തം നിലയില്‍ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്. കോഴിക്കോട് കസബ വില്ലേജിലെ പേള്‍ ഹില്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ 16.21 ആര്‍സ് ഈട് […]

kerala Kerala

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹര്‍ജി നല്‍കിയത്.

kerala Kerala kerala politics

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ […]

Kerala kerala

മലയിടംതുരുത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് സ്‌റ്റേ; സമയം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കി. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂണ്‍ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂണ്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കി […]

Kerala

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

  • 30th October 2025
  • 0 Comments

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് […]

National

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി മാറ്റിവെക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്. മനുഷ്യക്കടത്തും […]

error: Protected Content !!