Kerala kerala

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അഞ്ചാംപ്രതി സലീം, ആറാം പ്രതി പ്രദീപ്, എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷം കഠിനതടവ് ശിക്ഷാവിധി മരവിപ്പിക്കണം എന്നായിരുന്നു പ്രതികളുടെ ഹര്‍ജിയിലെ ആവശ്യം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആസൂത്രിത കുറ്റകൃത്യത്തില്‍ ശിക്ഷ മരവിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിലയിരുത്തി.

വിചാരണക്കോടതിയുടെ വിധിയില്‍ എന്തെങ്കിലും അപാകത ചൂണ്ടിക്കാണിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഇതേ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുറ്റകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ശിക്ഷ മരവിപ്പിക്കുന്നത് സ്ത്രീയുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും വിലയിരുത്തിയായിരുന്നു പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!