Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം. ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രഷ്ട്രീയ പ്രേരിതമായാണ് കാപ്പ ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

തടവുകാരന് നല്‍കിയ രേഖകളില്‍ പല പേജുകളും കാണാനില്ലെന്ന് ഉത്തരവില്‍ പറയുന്നു. പലതും വായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത് അയാളുടെ ഭരണഘടനാപരമായ അവകാശത്തിന് എതിരെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാരിനും അഡൈ്വസറി ബോര്‍ഡിനും മുന്നില്‍ ശരിയായ പ്രാതിനിധ്യം നല്‍കാനുള്ള അവകാശം ലംഘിച്ചുവെന്നും പറയുന്നുണ്ട്. സുഗതന്റെ പരാതിയില്‍ ഒരു കൗണ്ടര്‍ കേസുണ്ട് അത് കാപ്പ ഉത്തരവില്‍ പറഞ്ഞിട്ടില്ല. ജാമ്യം റദ്ദാക്കല്‍ ഹര്‍ജി തിരിച്ചയച്ചതാണ്, പെന്‍ഡിങ് ആണെന്നാണ് ഉത്തരവില്‍ പറഞ്ഞത്. പരാതിക്കാരന്‍ ഒത്തുതീര്‍പ്പ് ഹര്‍ജി നല്‍കി പിന്‍വലിച്ച വിവരം മറച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയം നീട്ടി നല്‍കിയ ഉത്തരവും, നടപടികള്‍ സ്റ്റേ ചെയ്ത ഉത്തരവും പരിഗണിച്ചില്ല -ഉത്തരവില്‍ പറയുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമെന്നും, കാപ്പാക്കേസ് റദ്ദാക്കിയത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ എന്നും കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് എസ് പി ദീപക് പറഞ്ഞു.

എല്ലാവരെയും എല്ലാകാലവും ജയിലില്‍ ഇടാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാപ്പ ചുമത്താന്‍ കഴിയും നിലനിര്‍ത്താന്‍ ആകില്ല. യാഥാര്‍ത്ഥ്യമല്ലാത്ത കാപ്പ റദ്ദാക്കപ്പെടും. ബിജെപിയുടെ ശക്തനായ സാരഥിയായി സുഗതന്‍ തുടരും – അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!