National

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയെ അറിയിക്കാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറരുതെന്നാണ് നിര്‍ദേശം.

മധ്യപ്രദേശ് പൊലീസിനെന്നല്ല ആര്‍ക്കും പെണ്‍കുട്ടിയെ കൈമാറരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

അടിയന്തര സാഹചര്യത്തില്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് മറ്റൊരു നിര്‍ദേശം. പെണ്‍കുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന ഹത്യയ്ക്ക് വിധേയയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്നായിരുന്നു ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്റെ നിര്‍ദേശം.

എന്നാല്‍ ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന് എങ്ങനെയാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒ നേരിട്ട് ഹൈക്കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയതിലും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!