പത്തനംതിട്ട മല്ലപ്പള്ളിയില്‍ വീണ്ടും പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിച്ചു. മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് പള്ളി അധികൃതര്‍ പൊലീസിന് പരാതി നല്കി. നേരത്തെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് പുതിയ സംഭവം.
മല്ലപ്പള്ളിയില്‍ പള്ളി സെമിത്തേരിയില്‍ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം

