Trending

2.85 കോടി രൂപയുടെ നവീകരണം: കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ആർട്ട് ഗാലറി ആൻഡ് വി.കെ. കൃഷ്ണമേനോൻ മ്യൂസിയത്തിൽ നവീകരിച്ച പ്രദർശന സജ്ജീകരണങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം അഡ്വ കെ ജയന്ത് എം.എൽ.എ നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. മ്യൂസിയം-മൃഗശാല വകുപ്പിന് കീഴിലുള്ള മ്യൂസിയവും ആർട്ട് ഗാലറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 2,85,87,000 രൂപയാണ് അനുവദിച്ചത്. അത്യാധുനിക രീതിയിലുള്ള പ്രദർശന സജ്ജീകരണങ്ങളാണ് പുതിയ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തിനകം മുഴുവൻ പ്രദർശന സംവിധാനങ്ങളുടെയും നിർമ്മാണം പൂർണ്ണമായും പൂർത്തിയാകും.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും അന്താരാഷ്ട്ര നയതന്ത്ര രംഗത്തും രാജ്യത്തിന്റെ ശബ്ദമായി മാറിയ വി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ നിലനിർത്തുന്ന മ്യൂസിയവും, കേരളത്തിന്റെ കലാചരിത്രം വിളിച്ചോതുന്ന ആർട്ട് ഗാലറിയുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ കെട്ടിട സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ പ്രദർശന സംവിധാനങ്ങൾ സജ്ജമാക്കിയത്.

ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീജ സുരേഷ് അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാ ദേവി, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!