കേരള ടഗ് ഓഫ് വാര് അസോസിയേഷന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍, സബ് ജൂനിയര്‍ മിനി വടം വലി ചാമ്പ്യന്‍ഷിപ്പ് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ചാമ്പ്യന്‍ഷിപ്പ് ഉല്‍ഘാടനം ചെയ്തു.ജില്ലാ അസോസിയേഷന് പ്രസിഡണ്ട് എ.കെ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പി.കെ സുലൈമാന്‍ മാസ്റ്റര്‍, പി.ടി അസ്റ്റിന്, ടി.എം അബ്ദുറഹ്മാന്, റിയാസ് ഖാന് ,രഘുനാഥന്, ആര്. രാമനാഥന് എന്നിവര്‍ സംസാരിച്ചു.എം പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി.എം അബുബക്കര്‍ നന്ദിയും പറഞ്ഞു.