Local

ഗ്രാമോത്സവവും കുടുംബശ്രീ വാർഷികവും നടത്തി.

  • 26th December 2019
  • 0 Comments

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ 21 വാർഡ് വികസന സമിതിയും ,കുടുംബശ്രീയും സംയുക്തമായി ഗ്രാമോത്സവവും ,കുടുംബശ്രീ വാർഷികവും നടത്തി. ചടങ്ങ് നാടക -സിനിമ നടനും സംവിധായകനുമായ വിജയൻ വി നായർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീന വാസുദേവൻ വാർഡിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരം നൽകി ‘ ഹെൽത് ഇൻസ്‌പെക്ടർ സുരേഷ് ബാബു മുഖ്യ പ്രഭഷണം നടത്തി. അതോടൊപ്പം കഴിഞ പ്രളയത്തിൽ മികച്ച പ്രവർത്തനം നടത്തിയ […]

Local

സൗഹൃദ ഓട്ടമത്സരം നടത്തി

  • 26th December 2019
  • 0 Comments

കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡി.ടി.പി സി യുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹൃദ ഓട്ടമത്സരം നടത്തി. കാപ്പാട് ബീച്ചില്‍ നടന്ന കൂട്ടയോട്ടം കെ..ദാസന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷനു വേണ്ടി പരിഗണിക്കുന്ന കേരളത്തിലെ ആദ്യ ബീച്ചാണ് കാപ്പാട്്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സബ് കലക്ടര്‍ ജി പ്രിയങ്ക, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, […]

Local

അറിയിപ്പുകള്‍

  • 26th December 2019
  • 0 Comments

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഇന്ന് നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഇന്ന് (ഡിസംബര്‍ 27) രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും. കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും കമ്മിറ്റി തെളിവെടുക്കും. ജില്ലയിലെ കുമാരനല്ലൂര്‍, കീഴരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പിഎസ്സി ഫൗണ്ടേഷന്‍ കോഴ്സ്; റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ […]

Local

ഭൂപതി എന്‍. അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം; വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു

  • 26th December 2019
  • 0 Comments

ഭൂപതി എന്‍ അബൂബക്കര്‍ ഹാജി കുഞ്ഞീബി കുടുംബസംഗമത്തില്‍ വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. റൊയാട് ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ 30 വര്‍ഷത്തോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം. സിബ്ഗത്തുള്ളക്ക് കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം അവാര്‍ഡ് നല്‍കി ആദരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.പി ഷൈജലിന് മുന്‍ എംഎല്‍എ യു.സി രാമന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. മികച്ച സംഘാടകനുള്ള അവാര്‍ഡ് ചെയര്‍മാന്‍ എന്‍ സദക്കത്തുള്ളക്ക് എം.സി സുബ്ഹാന്‍ ബാബുവും നല്‍കി ആദരിച്ചു. […]

Local

ജൂനിയര്‍ ജവഹര്‍ ട്രോഫി മുത്തൂറ്റ്,എഫ്.എ.മീനങ്ങാടി,കെ.എഫ്.ടി.സി.കോ ഴിക്കോട് ജേതാക്കള്‍

  • 26th December 2019
  • 0 Comments

മാവൂര്‍. റോയൽ ട്രോഫിക്കായി ജവഹർ ജൂനിയർ സംഘടിപ്പിച്ച ഓള്‍ കേരള നയൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ജനന വർഷം 2006, 2007, 2008 വിഭാഗത്തിൽ യഥാക്രമം മുത്തൂറ്റ് എഫ്.എ എറണാകുളം ,എഫ് എ മീനങ്ങാടി, കെ.എഫ്.ടി.സികോഴിക്കോട് ടീമുകൾ ജേതാക്കളായി. ഫൈനലിൽ മൂന്നു ടീമുകളും കെ.എഫ് ടി.സി കോഴിക്കോട്, വി പി സത്യൻ സോക്കർ കോഴിക്കോട്, ജവഹർ മാവൂർ ടീമുകളെയാണ് പരാജയപ്പെടുത്തിയത്‌.മികച്ച കളിക്കാരനായി മുത്തൂറ്റിന്റെ അക്ഷയ് കുമാർ, വി.പി സത്യന്റെ ആസിം, കെ.എഫ് .ടി സിയുടെ അദ്നാൻ മുഹമ്മദ് എന്നിവരെ […]

Trending

ഭൂപതി എന്‍. അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം നടന്നു

  • 26th December 2019
  • 0 Comments

ഗ്രഹണത്തെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ മനുഷ്യന് സാധിച്ചത് വലിയ കാര്യമായി കൊട്ടിയാഘോഷിക്കപ്പെടുമ്പോള്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച സംവിധാനത്തെ അനുവിട വ്യത്യാസമില്ലാതെ പരിപാലിക്കുന്ന പ്രപഞ്ചനാഥനെ തിരിച്ചറിയാന്‍ നാം മറന്ന് പോവുന്നു എന്ന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രറട്ടറി എം.സി.സുബ്ഹാന്‍ബാബു പറഞ്ഞു. ഭൂപതി എന്‍ അബൂബക്കര്‍ ഹാജി കുഞ്ഞീബി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. റൊയാട് ഫാം ഹൗസിലാണ് കുടുംബസംഗമം നടന്നത്. ചെയര്‍മാന്‍ എന്‍.സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം എംഎല്‍ എ പി ടി എ റഹിം, […]

Kerala

എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് നടപ്പാക്കും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ല; ബി ഗോപാലകൃഷ്ണന്‍

  • 26th December 2019
  • 0 Comments

കോഴിക്കോട്: എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദി […]

News

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം;മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

  • 26th December 2019
  • 0 Comments

ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്രമോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജിഡിപി കണക്കുകളെ കുറിച്ച് വിശദമാക്കിയത്. ഇറക്കുമതി, കയറ്റുമതി നിരക്കുകള്‍, അസംസ്‌കൃത വസ്തു വ്യവസായത്തിന്റെ വളര്‍ച്ച, ഉപഭോക്തൃ വസ്തുക്കളുടെ നിര്‍മാണത്തിലെ വളര്‍ച്ച എന്നിവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളാണ്. എന്നാല്‍ ഇതെല്ലാം നിലവില്‍ താഴ്ന്നിരിക്കുന്നു. […]

National

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയം; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജി വെച്ചു

  • 26th December 2019
  • 0 Comments

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്താണ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെ രാജി. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ ഗിലുവ ചക്രദാര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ്, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ആകെയുള്ള 81 സീറ്റില്‍ 47 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ ബിജെപി […]

Kerala

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍

  • 26th December 2019
  • 0 Comments

കോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയായി. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. ചെറുവത്തൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിലെ […]

error: Protected Content !!