Kerala

സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’: രാത്രിനടത്തം 29 ന്

  • 27th December 2019
  • 0 Comments

വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന […]

Local

മാലിന്യത്തില്‍ നിന്നും വൈദ്യുതി സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി ; നിര്‍മാണോദ്ഘാടനം 6 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

  • 27th December 2019
  • 0 Comments

ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  കരാര്‍ പത്രിക നല്‍കും. കോഴിക്കോട് മേഖലയിലെ മാലിന്യസംസ്‌കരണത്തിനുള്ള ജനപങ്കാളിത്ത പദ്ധതി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം […]

Local

മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു

  • 27th December 2019
  • 0 Comments

മു​ക്കം: അ​ഗ്നി​ര​ക്ഷാ സേ​നയ്ക്ക് കീ​ഴി​ല്‍ സ​ന്ന​ദ്ധ​സേ​വ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജ​ന​കീ​യ ദു​ര​ന്ത​പ്ര​തി​രോ​ധ സേ​ന​യു​ടെ (സി​വി​ല്‍ ഡി​ഫ​ന്‍​സ്) പ്ര​വ​ർ​ത്ത​നം മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ലും ആ​രം​ഭി​ച്ചു. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ക, അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ആണ് സേന ആരംഭിച്ചത്‌. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​സി. ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു തൊ​ടി​ക​യി​ൽ, സി​നീ​ഷ് പെ​രു​വ​ല്ലി പ്രസംഗിച്ചു. ക്ലാ​സി​ന് സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ പ​യ​സ് അ​ഗ​സ്റ്റി​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ […]

Technology

അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എടിഎമ്മില്‍ പുതിയ സംവിധാനവുമായി എസ്ബിഐ

  • 27th December 2019
  • 0 Comments

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പുതിയ രീതിയുമായി അവതരിപ്പിക്കുന്നു. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എ.ടി എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. പുതിയ രീതിയനുസരിച്ച് വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പിലാവുക. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി […]

Local

അറിയിപ്പുകള്‍

  • 27th December 2019
  • 0 Comments

കമ്മ്യൂണിറ്റി മീഡിയേഷന്‍ വോളണ്ടിയര്‍ക്ക് പരിശീലനം  ജില്ലയിലെ വിവിധ സാമൂഹ്യസംഘടനകളില്‍ നിന്ന് കമ്മ്യൂണിറ്റി മീഡിയേഷന്‍ വോളണ്ടിയര്‍മാരായി തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കുള്ള ത്രിദിന പരിശീലന ക്ലാസ് ഡിസംബര്‍ 29 വരെ ജെ.ഡി.ടി നഴ്‌സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ഇ.കെ അബ്ദുള്‍ റഹീം, കെല്‍സ മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്, എ.ഡി.ആര്‍ സെന്റര്‍ ഡയറക്ടര്‍ ജോണി സെബാസ്റ്റിയന്‍, ജില്ലാ ജഡ്ജിമാരായ എം.ആര്‍ അനിത, സുരേഷ് കുമാര്‍, ഡി.എല്‍.എസ്.എ സെക്രട്ടറി എ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കേരള […]

News

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍പ്രത്യേക വിഹിതം

  • 27th December 2019
  • 0 Comments

ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സര്‍ക്കാരിലേക്കും ഡി.പി.സിയിലേക്കും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ച സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുപ്പത് കോടി രൂപ നീക്കി വെച്ചതായും യോഗം അറിയിച്ചു.ഗ്രാമപഞ്ചായത്തുകളായ കക്കോടി (65.76 ലക്ഷം), കൊടിയത്തൂര്‍ (41.47), കുരുവട്ടൂര്‍ (57.01), […]

News

സ്മാർട്ടായി കൃഷിവകുപ്പ്

  • 27th December 2019
  • 0 Comments

വകുപ്പുതല വീഡിയോ കോൺഫറൻസിംഗും വിർച്വൽ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു കൃഷിവകുപ്പിൽ ഇനി ഉദ്യോഗസ്ഥതല യോഗങ്ങളും കർഷകരുൾപ്പടെയുള്ളവർക്കുള്ള പരിശീലന പരിപാടികളും ഓൺലൈനായി സംഘടിപ്പിക്കും.  ഇതിനായി കൃഷിമന്ത്രി, കാർഷികോല്പാദന കമ്മീഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ട്രേറ്റ്, പതിനാല് ജില്ലാ കൃഷിഓഫീസുകൾ, എസ്.എഫ്.എ.സി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം പ്രവർത്തനസജ്ജമായി.  പ്രവർത്തനോദ്ഘാടനം മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. ഓൺലൈനായി പരിശീലന പരിപാടി നടത്തുന്നതിന് കൃഷി ഡയറക്ടറേറ്റിൽ തയ്യാറാക്കിയ വിർച്വൽ ക്ലാസ്‌റൂം സംവിധാനവും […]

Kerala

കൂടത്തായി കൊലപാതകം; ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

  • 27th December 2019
  • 0 Comments

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ പറഞ്ഞു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍, മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ്, നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും […]

Kerala

സംസ്ഥാനതല കേരളോത്സവം 2019 ന് തുടക്കമായി

  • 27th December 2019
  • 0 Comments

ഇന്ത്യൻ യുവത്വത്തിന്റെ പ്രതികരണശേഷി പ്രതീക്ഷയും അഭിമാനവും -മന്ത്രി ഇ.പി ജയരാജൻഐക്യവും സാഹോദര്യവും ശിഥിലീകരിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോൾ നോക്കിനിൽക്കാതെ പ്രതികരിച്ച ഇന്ത്യൻ യുവത്വം പ്രതീക്ഷയും അഭിമാനവുമാണെന്ന് വ്യവസായ, കായിക-യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനതല കേരളോത്സവം 2019 ന്റെ ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ, കായികരംഗത്തെ കഴിവുകളിലൂടെ യുവജനങ്ങളെ ആകെ ഏകോപിപ്പിക്കാൻ കേരളോത്സവത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാഹോദര്യവും അപകടപ്പെടുമ്പോൾ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുംവിധമാണ് ഇന്ത്യൻ യുവത അണിനിരന്നത്. അവർക്ക് ഈ നാടിനെ […]

Local

നാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങിക്കൊണ്ട് പി. എസ്. എന്‍ കോളേജ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു

  • 27th December 2019
  • 0 Comments

തിരുവമ്പാടി: വിദ്യാര്‍ഥികളിലുണ്ടായിരിക്കേണ്ട സാമൂഹ്യ ബോധമെന്തെന്ന് ഒരു നാട്ടിലെ ജനതയെ ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങിക്കൊണ്ട് കുന്നമംഗലം പി.എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് തോട്ടത്തിന്‍കടവ് സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടെ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ ശ്രീമതി കാഞ്ചനമാല ഉത്ഘാടനം ചെയ്ത ക്യാമ്പിന്റെ രണ്ടാം ദിനം പ്രദേശത്തെ അഞ്ഞൂറില്‍പരം രോഗികള്‍ക്ക് സൗജന്യമായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പില്‍ പി.എസ്.എന്‍ […]

error: Protected Content !!