അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എടിഎമ്മില്‍ പുതിയ സംവിധാനവുമായി എസ്ബിഐ

0
282

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പുതിയ രീതിയുമായി അവതരിപ്പിക്കുന്നു. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എ.ടി എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്.

ജനുവരി ഒന്നുമുതല്‍ പുതിയ രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

പുതിയ രീതിയനുസരിച്ച് വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പിലാവുക. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇതാണ് ഉപയോഗിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here