Kerala News

കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും, ഉപഭോക്താവ് മടങ്ങുമ്പോള്‍ മോഷണം

  • 26th August 2022
  • 0 Comments

കൊച്ചി നഗരത്തില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷണ ശ്രമം. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. […]

National News

ചോദിക്കുന്നതിന്റെ അഞ്ചിരട്ടി നൽകി എ ടി എം,തിക്കിത്തിരക്കി ആളുകൾ,നൂറ് ചോദിച്ചാല്‍ അഞ്ഞൂറ്

  • 16th June 2022
  • 0 Comments

എടിഎം മെഷീൻ്റെ തകരാർ കാരണം നാഗ്പൂർ ജില്ലയിൽ 500 രൂപ പിൻവലിക്കാൻ ശ്രമിച്ചആൾക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകൾ. ബുധനാഴ്ചയാണ് തകരാർ കണ്ടെത്തിയത്.നാഗ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കപര്‍ഖേഡ പട്ടണത്തിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം ആണ് ആവശ്യപ്പെടുന്നതിന്റെ അഞ്ച് മടങ്ങ് പണം തിരികെ നല്‍കി ‘അത്ഭുതം’ കാണിച്ചത്. ഉടൻ തന്നെ പണം പിൻവലിക്കാൻ വൻ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പൊലീസിനെ വിവരമറിയിക്കുന്നതുവരെ ഇത് തുടർന്നു. ഉടൻ […]

National News

ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

  • 4th December 2021
  • 0 Comments

എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്ന് സൗജന്യ പരിധിയ്ക്ക് പുറത്ത് വരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക്. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്ന ഇടപാടുകൾക്ക് 2022 ജനുവരി മുതൽ 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Technology

അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എടിഎമ്മില്‍ പുതിയ സംവിധാനവുമായി എസ്ബിഐ

  • 27th December 2019
  • 0 Comments

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പുതിയ രീതിയുമായി അവതരിപ്പിക്കുന്നു. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എ.ടി എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്നുമുതല്‍ പുതിയ രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. പുതിയ രീതിയനുസരിച്ച് വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പിലാവുക. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി […]

News

എടിഎം ഇനി എനി ടൈം മണിയല്ല

എ.ടി.എം കാര്‍ഡ് സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് നിയന്ത്രണം എന്നാണ് വിശദീകരണം. എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നും ബാങ്ക് പറയുന്നു.

News

എടിഎമ്മില്‍ പണം പിന്‍വലിക്കുന്നത് മാത്രം ഇടപാട്: മറ്റെല്ലാ സേവനവും ഇനി സജന്യം

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മാത്രം ഇടപാടാണെന്നും മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിപ്പ്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം കൈമാറല്‍ തുടങ്ങിയവയെല്ലാം ഇനി സൗജന്യമായിരിക്കും. നേരത്തെ പണം ലഭിച്ചില്ലെങ്കില്‍ പോലും ഇടപാടായി കണക്കാക്കി ഉപഭോക്താക്കളില്‍നിന്ന് പിഴയീടാക്കിയിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി പരിഗണിക്കില്ലെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. മെഷീനില്‍ പണമില്ലാതെ വന്നാലും അത് ഇടപാടല്ല. മുന്‍പ് ഇത് ഇടപാടായി പരിഗണിച്ചിരുന്നു. നേരത്തെ […]

error: Protected Content !!