Kerala

ഡിറ്റെൻഷൻ സെന്റർ: പ്രചാരണം അടിസ്ഥാനരഹിതം -മുഖ്യമന്ത്രിയുടെ ഓഫീസ്

  • 28th December 2019
  • 0 Comments

സംസ്ഥാനത്ത് ഡിറ്റെൻഷൻ സെൻററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദി ഹിന്ദു പത്രത്തിൽ ‘state plans detention centre’ എന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ നടത്തുന്നത് വ്യാജ പ്രചാരണമാണ്. ഏഴുവർഷം മുമ്പ് 2012 ആഗസ്റ്റിൽ ഡിറ്റെൻഷൻ സെൻറർ സ്ഥാപിക്കണം എന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോർട്ട് കാലാവധി […]

Local

ബസ് സ്റ്റാന്റിന് പുറകില്‍ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ഭീഷണിയാവുന്നു

  • 28th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിന് പുറകിലെ ഓട്ടോ ബേയിലേക്ക് ബില്‍ഡിങിന് മുകളിലെ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ഓട്ടോ തൊവിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാവുന്നു. ഓട്ടോകള്‍ക്ക് മുകളിലേക്കാണ് കോണ്‍ഗ്രീറ്റ് പാളികള്‍ വീഴുന്നത്. അതിനാല്‍ ഓട്ടോകള്‍ക്ക് കേടുപറ്റുന്നുണ്ട്. കൂടാതെ തൊഴിലാളികള്‍ക്കും പാളികള്‍ വീണ് പരിക്കേല്‍ക്കുന്നുണ്ട്. പഴയ കെട്ടിടമായതിനാലാണ് ഇത്തരത്തില്‍ കോണ്‍ഗ്രീറ്റ് ഇളകി വീഴുന്നത് എന്നാണ് കരുതപ്പെടുന്നത്.

Local

മുണ്ടിക്കല്‍താഴം ബൈപ്പാസ് ജംഗ്ഷനില്‍ അപകടം

  • 28th December 2019
  • 0 Comments

മുണ്ടിക്കല്‍ത്താഴം; ഇന്നലെ രാത്രി മുണ്ടിക്കല്‍ത്താഴം ബൈപ്പാസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചാത്തമംഗലത്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

Local

കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

  • 28th December 2019
  • 0 Comments

കുന്ദമംഗലം: ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്യം നേടിയെടുക്കുന്നതില്‍ തുടങ്ങി ആധുനിക ഇന്ത്യയെ രുപപ്പെടുത്തിയെടുക്കുന്നത് വരെയുള്ള ചരിത്രവും ആശയാധിഷ്ഠിത ബന്ധവുമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 135-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഘോഷ പരിപാടികള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മറുവാട്ട് മാധവന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്‍, […]

Local

പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ് ക്യാമ്പ് സമാപിച്ചു

  • 28th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്കിമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുന്നമംഗലം ഈസ്റ്റ് എ. യു. പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു ഗാന്ധി സ്മൃതി പരിപാടികള്‍ നടത്തി. സമാപന സമ്മേളനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘ ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ ഷംജിത് അധ്യക്ഷം വഹിച്ചു. എ […]

Local

ആരാമ്പ്രം സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നടന്നു

  • 28th December 2019
  • 0 Comments

മടവൂര്‍; മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച ആരാമ്പ്രം സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ റിയാസ് ഖാന്‍’ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ് വാര്‍ഡ് മെമ്പര്‍മാരായ റിയാസ് എത്തില്‍, എ.പി.അബു’ മലയില്‍ ഷംസി യ, എം.ബി.ബിന്ദു ബ്ലോക്ക് മെമ്പര്‍മാരായ അലിയ മാസ്റ്റര്‍, ശശി ചക്കാലക്കല്‍ വാര്‍ഡ് വികസന സമിതി അംഗങളായ കാദര്‍ മാസ്റ്റര്‍, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്; സിപിഎം അംഗം പി.സുനിത പ്രസിഡന്റ്

  • 28th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടിുപ്പില്‍ ഡിവിഷന്‍ അഞ്ചിലെ മെമ്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തിരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ശിവദാസന്‍ നായര്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് […]

Local

പന്തീര്‍പ്പാടത്ത് സ്‌കൂള്‍ മിനി ബസ്സ് ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് അപകടം

  • 28th December 2019
  • 0 Comments

പന്തീര്‍പ്പാടം; പന്തീര്‍പ്പാടത്ത് സ്‌കൂള്‍ മിനി ബസ്സ് ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് അപകടം. സ്‌കൂള്‍ കുട്ടികളെയും കയറ്റിവരുന്ന ദസ്‌രിയ സ്‌കൂളില ബസ്സാണ് പന്തീര്‍പ്പാടം ജംഗ്ഷനില്‍ കൂട്ടിയിടിച്ചത്. ബ്രൈക് സിസ്റ്റം തകരാര്‍ ആയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കുന്നമംഗലം ഭാഗത്തു നിന്ന് വരുന്ന ഓട്ടോ ടാക്‌സി, കാര്‍ എന്നിവയില്‍ ഇടിചെങ്കിലും വന്‍ അപകടം ഒഴിവായി.. പരിക്കുകളോടെ ഓട്ടോ ടാക്‌സി ഡൈവേറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

  • 28th December 2019
  • 0 Comments

കോണ്‍ഗ്രസ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും.അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിയും ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. പരിപാടിയില്‍ നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ പി.സി.സികളും അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്തും. മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തില്‍ ക്രാന്തി […]

Kerala

കെ-ഫോൺ പദ്ധതി: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • 28th December 2019
  • 0 Comments

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ […]

error: Protected Content !!