News

‘നമ്മളൊന്ന് നമുക്കൊരിന്ത്യ’ മാനവിക ഐക്യച്ചങ്ങല സംഘടിപ്പിക്കുന്നു

  • 30th December 2019
  • 0 Comments

കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘നമ്മളൊന്ന് നമുക്കൊരിന്ത്യ’ എന്ന മുദ്രവാക്യമുയര്‍ത്തി മാനവിക ഐക്യചങ്ങല സംഘടിപ്പിക്കുന്നു. ജനുവരി 1 പുതുവത്സര ദിനത്തില്‍ വൈകീട്ട് നാല് മണിക്ക് കാരന്തൂര്‍ മുതല്‍ പടനിലം വരെയാണ് ഐക്യചങ്ങല. പരിപാടിയില്‍ സാമൂഹ്യ സാസംകാരിക മേഖലയിലെ വിവിധ ആളുകള്‍ പങ്കെടുക്കും. മാനവിക ഐക്യചങ്ങലയില്‍ എല്ലാവരും കണ്ണികളാകണമെന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ലീന വാസുദേവ് അറിയിച്ചു.

Trending

കാരന്തൂർ ചിശ്തിയ്യ മദ്രസയിലെ സുബൈർഉസ്താദ് മരണപെട്ടു

  • 30th December 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂർ ചിശ് തിയ്യ മദ്രസയിലെ സുബൈർ ഉസ്താദ് മരണപെട്ടു കഴിഞ്ഞ ദിവസം മൂഴിക്കൽ വെച്ച് അപകടത്തിൽ പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. മയ്യിത്ത് നമസ്കാരം ഉച്ചക്ക്2 ന്പള്ളി താഴം ജുമാ മസ്ജിദിൽ

News

കേരളോത്സവം മൈലാഞ്ചി അണിയല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനംനേടി മറിയ ഫാത്തിമ

  • 30th December 2019
  • 0 Comments

കേരളസംസ്ഥാന കേരളോത്സവത്തില്‍ മൈലാഞ്ചി അണിയല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കുന്ദമംഗലം സ്വദേശി. മറിയ ഫാത്തിമ ബത്തൂലാണ് നാടിന് അഭിമാനമായ നേട്ടം കൈവരിച്ചത്. നേരത്തെ വാര്‍ഡ്-പഞ്ചായത്ത് -ബ്ലോക്ക് -ജില്ലാ തലങ്ങളിലും ഒന്നാം സ്ഥാനം നേടിയ മറിയ ഫാത്തിമ ബത്തൂല്‍ ഇരുപത്തി മൂന്നാം വാര്‍ഡ് മെമ്പര്‍ എം ബാബുമോന്റെ സഹോദര പുത്രിയാണ്.

Local

ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

  • 30th December 2019
  • 0 Comments

കുന്നമംഗലം പന്തീര്‍ പാടംപുത്തന്‍വീട്ടില്‍ കരികണ്ട ക്ഷേത്രത്തിലെ തിറ മഹോത്സവം കുംഭം13 നു ഫെബ്രുവരി 22 ന് തുടങ്ങി 27 ന് അവസാനിക്കും. 26 നു തിറമഹോത്സവം നടക്കും. വിവിധ ദിവസങ്ങളില്‍ പ്രഭാഷണം, പൂജകള്‍., കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ആഘോഷ കമ്മിറ്റി പ്രസിഡണ്ടായി പ്രകാശന്‍ ചെന്നാട്ട്, ജനറല്‍ സെക്രട്ടറി ആയി ഹരിലാല്‍ പുത്തന്‍വീട്ടില്‍ എന്നിവരെ വീണ്ടും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ട്രെഷറര്‍ മുരളിആനിക്കോത്തു, മാതൃസമിതി പ്രസിഡണ്ടായി രജനി മുരളീധരന്‍ കോടക്കല്ലിങ്കല്‍, സെക്രട്ടറി ആയി റീജസത്യന്‍ പുല്ലോട്ട് ട്രെഷറര്‍ […]

Local

ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു

  • 30th December 2019
  • 0 Comments

കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്ത് കൊണ്ട് വന്ന പൗരന്മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പിലാശ്ശേരിയിലെയും കളരിക്കണ്ടിയിലെയും ജാതി, മത, കക്ഷി, രാഷ്ട്രീയത്തിന് അധീതമായി ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു. കളരിക്കണ്ടിയില്‍ നിന്ന് ആരംഭിച്ച് പിലാശ്ശേരി പാറമ്മലില്‍ സമാപിച്ചു.നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പുറായില്‍ മമ്മിക്കോയ(മുസ്ലീംലീഗ്), ഷൗക്കത്തലി പി (കോണ്‍ഗ്രസ്സ്),ആസിഫ റഷീദ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ടി.കെ വിജയന്‍(സിപിഐഎം), സുബ്രമണ്യന്‍ വെസ്റ്റ് പിലാശ്ശേരി(സിപിഐ),രാജന്‍ മാമ്പറ്റച്ചാലില്‍(ജനതാദള്‍), ഗ്രാമപഞ്ചായത്ത് […]

കുറുമണ്ണില് അബൂബക്ക൪ (82) നിര്യാതനായി

  • 29th December 2019
  • 0 Comments

കുന്ദമംഗലം: വരട്യാക്ക് കുറുമണ്ണില് അബൂബക്ക൪ (82) നിര്യാതനായി. ഭാര്യ : നഫീസ മക്കള് : മജീദ്, സുഹറ, ബഷീ൪ , അഷ്റഫ് , സുലൈഖ, സുബൈ൪. മരുമക്കള് : സുഹറ,മമ്ദ്കോയ , വാഹിദ, ഫൗസിയ, അഷ്റഫ്, സലീന മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്

Trending

പൈമ്പാലശ്ശേരിയില്‍ രണ്ടാനച്ഛന്‍ മകളെ വെട്ടിക്കൊന്നു പിന്നീട്അച്ചൻ തൂങ്ങി മരിച്ചു.

  • 28th December 2019
  • 0 Comments

കുന്ദമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൈമ്പാലശ്ശേരിയില്‍ രണ്ടാനച്ഛന്‍ ദേവീകൃപ വീട്ടിൽ ശിവദാസൻ ആണ് മകൾ സുര്യയെ 27 വെട്ടി കൊന്നത്.. ഇഷ്ടമില്ലാത്ത കല്യാണം കഴിച്ച കാരണമാണ് കൊലപാതകം എന്നാണ് വിവരം. തൊട്ടടുത്ത ഷെഡിൽ ശിവദാസൻ 50 തൂങ്ങിമരിച്ചു. ഭാര്യ സതീദേവിക്ക് പരിക്കൂണ്ട്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.. കൂടുതല്‍ വിവരം പുറത്ത് വരുന്നതേയുള്ളു

Kerala

രണ്ടാം ലോക കേരള സഭ സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ

  • 28th December 2019
  • 0 Comments

*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും*നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ […]

information

അറിയിപ്പുകള്‍

  • 28th December 2019
  • 0 Comments

ജില്ലാ വികസന സമിതി യോഗം 30 ന്ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.  കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയില്‍ ജനുവരി- മാര്‍ച്ച് 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേണ്‍ഷിപ് ഒരുക്കുന്നത്.  യുവാക്കളില്‍ വ്യക്തിത്വ വികസനം ആരോഗ്യകരമായ ജീവിതവീക്ഷണം എന്നിവ […]

Local

പൊതു ഇടം എന്റേതും’: നൈറ്റ് വാക്ക് ഞായറാഴ്ച

  • 28th December 2019
  • 0 Comments

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഞായര്‍ (ഡിസംബര്‍ 29 ) നിര്‍ഭയ ദിനത്തിലാണ് നൈറ്റ് വാക്ക് നടത്തുക. രാത്രി 11 മണിക്ക് നഗരത്തിലെ നാല് പോയ്ന്റുകളില്‍ നിന്നാണ് നൈറ്റ് വാക്ക് ആരംഭിക്കുക. സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, പുതിയസ്റ്റാന്റ്, ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് നടത്തം ആരംഭിക്കുക. […]

error: Protected Content !!