കുന്ദമംഗലം; പൗരത്വ ബില്ലിനെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘നമ്മളൊന്ന് നമുക്കൊരിന്ത്യ’ എന്ന മുദ്രവാക്യമുയര്‍ത്തി മാനവിക ഐക്യചങ്ങല സംഘടിപ്പിക്കുന്നു. ജനുവരി 1 പുതുവത്സര ദിനത്തില്‍ വൈകീട്ട് നാല് മണിക്ക് കാരന്തൂര്‍ മുതല്‍ പടനിലം വരെയാണ് ഐക്യചങ്ങല. പരിപാടിയില്‍ സാമൂഹ്യ സാസംകാരിക മേഖലയിലെ വിവിധ ആളുകള്‍ പങ്കെടുക്കും.
മാനവിക ഐക്യചങ്ങലയില് എല്ലാവരും കണ്ണികളാകണമെന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ലീന വാസുദേവ് അറിയിച്ചു.