കുന്ദമംഗലം: ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്യം നേടിയെടുക്കുന്നതില്‍ തുടങ്ങി ആധുനിക ഇന്ത്യയെ രുപപ്പെടുത്തിയെടുക്കുന്നത് വരെയുള്ള ചരിത്രവും ആശയാധിഷ്ഠിത ബന്ധവുമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 135-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു.
കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഘോഷ പരിപാടികള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മറുവാട്ട് മാധവന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്, മണ്ഡലം ഭാരവാഹികളായ തൂലിക മോഹനന്, സി.പി.രമേശന്, എ.ഗോപാലന്, എടമച്ചില്‍ ബാലകൃഷ്ണന് , ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.മാധവന് പ്രസംഗിച്ചു.