കുന്ദമംഗലം: ‘കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ കെടുകാര്യസ്ഥത കെതിരെ,
പ്രസിഡണ്ടിൻ്റെ ഏകാധിപത്യ പ്രവണതക്കെതിരെ’ എന്ന മുദ്രാവാക്യം ഉയർത്തി
എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. ജനാർദ്ധനൻ കളരികണ്ടി അധ്യക്ഷത വഹിച്ചു. എൻകേളൻ, സബീഷ് എം, വി അനിൽകുമാർ, ബാലസുബ്രഹ്മണ്യൻ, എം എം സുധീഷ് കുമാർ, കെ ശ്രീധരൻ സജീവ്കുമാർ പാണ്ട്യാല, പിപിഷിനിൽ, പി പവിത്രൻ, ടി എം സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എം കെ മോഹൻദാസ് സ്വാഗതം പറഞ്ഞു.
.
എൽഡിഎഫ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

