Trending

ഭാര്യയുമായി വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; യുപിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

നോയിഡ: യുപിയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലൂടെ താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. യുപി ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിയിലാണ് സംഭവം. ഹർഷിത് ലവാനിയ (30) ആണ് മരിച്ചത്.

2024-ൽ വിവാഹിതനായ ഹർഷിത് ലവാനിയ, കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വാടക ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഹർഷിതിന്റെ താമസം. സംഭവദിവസം ഹർഷിതിന്റെ ഫ്ലാറ്റിലെത്തിയ ഭാര്യ വാതിലിൽ മുട്ടിയെങ്കിലും, വീണ്ടും വഴക്കുണ്ടാകുമെന്ന് കരുതി വാതിൽ തുറക്കാൻ തയ്യാറായില്ല.

ഭാര്യ പുറത്തുനിന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഹർഷിത് അനുസരിച്ചില്ല. തുടർന്ന് ഭാര്യ വാതിൽ തുറക്കാൻ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടി. ഈ സമയം 21-ാം നിലയിലെ അപ്പാർർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ഹർഷിത് കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സൊസൈറ്റിയിലെ അംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!