Local

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്.25,000രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാര്‍ഡ് ജനുവരി 5ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും.
വടകര മണിയൂര്‍ മുതവന സ്വദേശിയായ സുനില്‍ പത്ത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നു.നിര്‍ധന രോഗികളെ പരിചരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനം മാതൃകാപരമാണ്.
പി.എന്‍.ശാന്തകുമാരി (റിട്ട. ജില്ലാ ജഡ്ജി ) കെ.മോഹന്‍ദാസ് (മുതിര്‍ന്നമാധ്യമപ്രര്‍ത്തകന്‍), എ. സുരേന്ദ്രന്‍ (അധ്യാപകന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്), കെ.ശ്രീജ (മാതൃഭൂമിഗൃഹലക്ഷ്മിവേദി സംസ്ഥാന സമിതി അംഗം), സര്‍വ്വദമനന്‍ കുന്ദമംഗലം (സദയം ജനറല്‍ സെക്രട്ടറി) എന്നീ ജൂറികളാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!