Local

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കിറ്റ് നല്‍കി

കുന്ദമംഗലം: അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി അരിയും പലവ്യഞ്ജനവും പച്ചക്കറിയുമടങ്ങിയ കിറ്റ് നല്‍കി. ട്രസ്റ്റ് ഭാരവാഹികളായ എം.കെ.രമേഷ്‌കുമാര്‍, സര്‍വ്വദമനന്‍ കുന്ദമംലം, ഉദയകുമാര്‍, സുനില്‍, സുരേഷ് കുമാര്‍ എന്നിവരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്.

Local

ചിത്ര, പോസ്റ്റർ രചനയിൽ പങ്കെടുക്കാം കോവിഡ് ജാഗ്രതാ പ്രചാരണത്തിന് കുട്ടികളും

കുന്നമംഗലം: കോവിഡ് 19 ജാഗ്രതാ പ്രചാരണത്തിന് കുട്ടികളെയും സജ്ജരാക്കി സദയം ചാരിറ്റബിൾ ട്രസ്റ്റ്. സദയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ വേദിയായ ബാലസദയത്തിന്റെ നേതൃത്വത്തിൽ ചിത്ര, പോസ്റ്റർ രചന സംഘടിപ്പിച്ചാണ് പ്രതിരോധ പ്രവർത്തനത്തിൽ കുട്ടികളെ അണിചേർക്കുന്നത്. രചന വീട്ടിൽ നിന്ന് തയ്യാറാക്കി, ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ അയക്കുകയാണ് വേണ്ടത്. വിഷയം: കോവിഡ്: കരുതാം, പൊരുതാം. വൈറസ് വ്യാപനം, രോഗഭീതി, പ്രതിരോധ മാർഗങ്ങൾ, സഹജീവി സ്നേഹം,കരുതൽ , തുടങ്ങി കുട്ടികളുടെ ചിന്തയും ആശയങ്ങളുമായിരിക്കണം രചനയിൽ. പ്രൈമറി മുതൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി തലം വരെയുള്ള […]

Local

കുട്ടികള്‍ക്ക് ഒത്തു ചേരാന്‍ അവസരം ഒരുക്കണം: പി.വല്‍സല

  • 10th February 2020
  • 0 Comments

കുന്ദമംഗലം: കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരാനും ചുറ്റുപാടും മനസ്സിലാക്കാനും രക്ഷിതാക്കള്‍ അവസരം ഒരുക്കണമെന്ന് സാഹിത്യകാരി പി.വല്‍സല പറഞ്ഞു. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികളുടെ സംസ്ഥാനതല വേദിയായ ബാലസദയത്തിന്റെയും ബാലചിത്രരചനാ മല്‍സരത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒറ്റപ്പെടല്‍ കുട്ടികളുടെ മാനസിക വൈകല്യത്തിന് കാരണമാകും. കൂട്ടായ്മകളാണ് പരിഹാരം – പി. വത്സല പറഞ്ഞു.ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ കുന്ദമംഗലം, എം.പ്രമീളാ നായര്‍, സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി […]

Local

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്

  • 24th December 2019
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനക്ക്.25,000രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാര്‍ഡ് ജനുവരി 5ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. വടകര മണിയൂര്‍ മുതവന സ്വദേശിയായ സുനില്‍ പത്ത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നു.നിര്‍ധന രോഗികളെ പരിചരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനം മാതൃകാപരമാണ്. പി.എന്‍.ശാന്തകുമാരി […]

Local

സമ്പര്‍ക്കം:സദയം പ്രവര്‍ത്തകര്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

  • 16th December 2019
  • 0 Comments

കാരന്തൂര്‍:സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സദയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു.കാരന്തൂര്‍ മര്‍ക്കസിലായിരുന്നു ചടങ്ങ്. സദയം ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സര്‍വ്വദമനന്‍ കന്നമംഗലം, ജനറല്‍ കണ്‍വീനര്‍ പി.ശിവപ്രസാദ് എന്നിവര്‍ ലഘുലേഖ കാന്തപുരത്തിന് നല്‍കി വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. സംസ്ഥാനതല ജീവകാരുണ്യ സംഘടനയായ സദയത്തെക്കുറിച്ചറിയാന്‍ ഫോണ്‍: 8714402520, 9495614255.

Kerala

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷിക്കാം

കുന്നമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന തല അവാര്‍ഡ് എല്ലാവര്‍ഷവും നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക. നവംബര്‍ 20 ന് മുമ്പ് മൂന്ന് സെറ്റ് എന്‍ട്രി ലഭിക്കണം.ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. എന്‍ട്രി അയക്കേണ്ട വിലാസം: സദയം […]

Local

സദയത്തിന്റെ സൗജന്യ കിറ്റ് വിതരണം ഒന്നിനും എട്ടിനും

കുന്ദമംഗലം: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് പ്രളയബാധിതര്‍ക്കും കിടപ്പ് രോഗികള്‍ക്കും നല്‍കും. ഒന്നാം ഘട്ടം സെപ്തംബര്‍ ഒന്നിന് മാവൂരിലും രണ്ടാം ഘട്ടം എട്ടിന് കുന്ദമംഗലത്തും നടക്കും. മാവൂര്‍ പള്ളിയോള്‍ ചിറക്കല്‍ താഴത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം അനൂപ് വിതരണം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമതി കുന്ദമംഗലം മണ്ഡലം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ നാസര്‍ മാവൂരാന്‍ ,വ്യാപാരി വ്യവസായി ഏകോപന സമതി വനിത വിംഗ് […]

error: Protected Content !!