ചിത്ര, പോസ്റ്റർ രചനയിൽ പങ്കെടുക്കാം കോവിഡ് ജാഗ്രതാ പ്രചാരണത്തിന് കുട്ടികളും

0
874

കുന്നമംഗലം: കോവിഡ് 19 ജാഗ്രതാ പ്രചാരണത്തിന് കുട്ടികളെയും സജ്ജരാക്കി സദയം ചാരിറ്റബിൾ ട്രസ്റ്റ്. സദയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ വേദിയായ ബാലസദയത്തിന്റെ നേതൃത്വത്തിൽ ചിത്ര, പോസ്റ്റർ രചന സംഘടിപ്പിച്ചാണ് പ്രതിരോധ പ്രവർത്തനത്തിൽ കുട്ടികളെ അണിചേർക്കുന്നത്. രചന വീട്ടിൽ നിന്ന് തയ്യാറാക്കി, ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ അയക്കുകയാണ് വേണ്ടത്. വിഷയം: കോവിഡ്: കരുതാം, പൊരുതാം. വൈറസ് വ്യാപനം, രോഗഭീതി, പ്രതിരോധ മാർഗങ്ങൾ, സഹജീവി സ്നേഹം,കരുതൽ , തുടങ്ങി കുട്ടികളുടെ ചിന്തയും ആശയങ്ങളുമായിരിക്കണം രചനയിൽ.
പ്രൈമറി മുതൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രചനകൾ ആദ്യഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. പിന്നീട് പ്രധാന കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പ്രദർശിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് സമ്മാനവും നൽകും. വിവരങ്ങൾക്ക്: 8714402520, 94956 142 55.

LEAVE A REPLY

Please enter your comment!
Please enter your name here