Kerala

കോവിഡ് 19 പ്രതിരോധം; ഒപ്പത്തിനൊപ്പം ഫയര്‍ഫോഴ്‌സും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പോലീസ് എന്നിവരോടൊപ്പം മികച്ച പ്രവര്‍ത്തനം നടത്തുകയാണ് ഫയര്‍ഫോഴ്‌സും. കഴിഞ്ഞ പ്രളയകാലത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം നമ്മള്‍ നേരിട്ടറിഞ്ഞതാണ്. ജനങ്ങളെ വീടുകളില്‍ നിന്നും പുറത്തെത്തിക്കാനും ഭക്ഷണം നല്‍കാനും അവര്‍ വലിയ തോതിലുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്ന് കൊറോണ കാലത്തും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലിയിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലമുഴുവന്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ എ.പി ബാബുരാജ്, വിശ്വാസ്, അജിത്ത് കുമാര്‍, എന്നിവരടങ്ങിയ സംഘം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു.

കൂടാതെ ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങല്‍, കളന്‍ തോട് നെച്ചൂളി പിഎച്ച്‌സി, ചാത്തമംഗലം ടൗണ്‍ എന്നിവിടങ്ങളില്‍ വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള ടീം അണുവിമുക്കതമാക്കി. നേരത്തെയും ബാബുരാജിന്റെ നേതൃത്വത്തിലുള്ള ഓഫീസര്‍മാര്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാടിനെ വെള്ളത്തിലാഴ്ത്തിയ പ്രളയകാലത്ത് സ്വന്തം വീട്ടില്‍ വെള്ളം കയറി ഭാര്യയും കുടുംബവും ഒറ്റപ്പെട്ട് കഴിയുമ്പോള്‍ താന്‍ ജനങ്ങളെ രക്ഷിച്ചാല്‍ തന്റെ കുടുംബത്തെ ദൈവം രക്ഷിക്കുമെന്ന് പറഞ്ഞായിരുന്നു ബാബുരാജ് പ്രവര്‍ത്തനം നടത്തിയത്. പലപ്പോഴും സ്വന്തം ജീവന്‍ പണയംവെച്ചും ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. മുന്‍പ് ഉരുള്‍പൊട്ടിലില്‍ ഒരു കുടുംബത്തെ രക്ഷിക്കുന്നതിനിടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തലനാരിഴയ്ക്കാണ് ബാബുരാജും സംഘവും രക്ഷപ്പെട്ടത്.

നരിക്കുനി, മീഞ്ചന്ത, മുക്കം, ബീച്ച് എന്നിവിടങ്ങളിലെ ഓഫീസര്‍മാരും കോവിഡ് പ്രതിരോധത്തില്‍ ജാഗരൂകരാണ്. വളരെ മികച്ച രീതിയിലാണ് ഇവര്‍ ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!