Local

കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും വികസന പദ്ധതികളുടെ അവസ്ഥയും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിപുലമായ അവലോകന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ ചേര്‍ന്നു. എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കുന്ദമംഗലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.
എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെയും ജനക്ഷേമ പദ്ധതികളുടെയും നിലവിലെ അവസ്ഥ യോഗം വിശദമായി ചര്‍ച്ച ചെയ്തു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായും ദ്രുതഗതിയിലും പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഭരണപരമായ കാരണങ്ങളാലോ സാങ്കേതിക തടസ്സങ്ങളാലോ പതുക്കെയായ പദ്ധതികളുടെ തടസ്സങ്ങള്‍ അടിയന്തരമായി നീക്കി വേഗത വര്‍ദ്ധിപ്പിക്കാനും, ഭാവിയില്‍ മണ്ഡലത്തിന് ആവശ്യമായ പുതിയ വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഫസീല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ ആര്‍. വി ജാഫര്‍, എം.കെ നദീറ, സി.വി സംജിത്ത്, കെ.പി രാജന്‍, മുനീറത്ത്.സി, സുലിന്‍. എം.എസ്, എസ്.എഫ്.ഒ മനോജന്‍ കെ. പി, എല്‍.എസ്.ജി.ഡി അഡീഷണല്‍ ഡയറക്ടര്‍ നജില ഉബൈദുള്ള, ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ഓരോ വകുപ്പിന് കീഴിലും നടക്കുന്ന പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സമര്‍പ്പിച്ചു. മണ്ഡലത്തിലെ വിവിധ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും പ്രാദേശികമായ വികസന ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കുന്ദമംഗലം നിയോജകമണ്ഡലത്തെ മാതൃകാ മണ്ഡലമാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അധ്യക്ഷത വഹിച്ച എം.എല്‍.എ റസാഖ് മാസ്റ്റര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!