കുന്ദമംഗലം: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് പ്രളയബാധിതര്‍ക്കും കിടപ്പ് രോഗികള്‍ക്കും നല്‍കും. ഒന്നാം ഘട്ടം സെപ്തംബര്‍ ഒന്നിന് മാവൂരിലും രണ്ടാം ഘട്ടം എട്ടിന് കുന്ദമംഗലത്തും നടക്കും. മാവൂര്‍ പള്ളിയോള്‍ ചിറക്കല്‍ താഴത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം അനൂപ് വിതരണം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമതി കുന്ദമംഗലം മണ്ഡലം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ നാസര്‍ മാവൂരാന്‍ ,വ്യാപാരി വ്യവസായി ഏകോപന സമതി വനിത വിംഗ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റും റൊസാരിയ ബ്യൂട്ടി പാര്‍ലര്‍ ഉടമയു മായ നിമ്മി സജി തുടങ്ങിയവര്‍ സംബന്ധിക്കും.അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്നതാണ് കിറ്റ്. ആവശ്യക്കാര്‍ക്ക് സ്‌നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും നല്‍കും. രജിസ്‌ട്രേഷന് ഫോണ്‍: 8714402520, 9495614255.