Trending

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി എം സിബ്ഗത്തുള്ള കോഴിക്കോട്

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം. സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.
മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷ ദേശീയ സമിതി പ്രകടിപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ആറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു ബി., സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ ബി. എന്നിവർ എം. സിബഗത്തുള്ളയെ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേർക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!