International

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 2 പേര്‍ക്കാണ് പരുക്കേറ്റത്. ദമ്മാം വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു വിദേശി മരിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ( 3 killed in houthi attack in saudi arabia)

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെടുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സൌദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. എണ്ണപ്പാടത്തിന്റെ പ്രോസസിങ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സൗദി വ്യോമസേന തകര്‍ത്തു. എന്നാല്‍ ഡ്രോണിന്റെ ഭാഗങ്ങള്‍ വീണ് കരാര്‍ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. ഈ അപകടത്തിലാണ് ഫിലിപ്പൈന്‍സ് നേപ്പാള്‍ സ്വദേശികളായ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്താന്‍ സ്വദേശിക്കും പരിക്കേറ്റു. എന്നാല്‍ എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനങ്ങളെ സംഭവം ബാധിച്ചിട്ടില്ല. പരിക്കേറ്റ ഇന്ത്യക്കാരന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്നലെ രാത്രി ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് സൌദിയിലെ അമേരിക്കന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. യമന്‍ അതിര്‍ത്തിയുടെ 20 മൈല്‍ ചുറ്റളവില്‍ സഞ്ചരിക്കാനും, വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യാനും പ്രത്യേക അനുമതി വാങ്ങണം എന്നാണ് നിര്‍ദേശം. ജിസാന്‍, അസീര്‍, നജ്രാന്‍, ഖതീഫ്, യാന്‍ബു, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ അനുമതി ആവശ്യമാണ്. പരമാവധി റോഡ് മാര്‍ഗം യാത്രണമെന്നും അമേരിക്കന്‍ പൌരന്മാരോട് എംബസി ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!