തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം

  • 17th December 2019
  • 0 Comments

തുഷാരഗിരി: തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇന്നലെ രാത്രിയാണ് വട്ടച്ചിറ ഭാഗത്ത് സെബാസ്റ്റ്യൻ  എന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. രാത്രി പത്തുമണിയോടെ 3 പേരടങ്ങുന്ന സംഘമാണ് എത്തിയത്. തുഷാരഗിരിയിലെ വട്ടച്ചിറ ചിപ്പിലിത്തോടിലെ ഫോറസ്റ്റ് അതിര്‍ത്തിക്കടുത്താണ് ഇവര്‍ എത്തിയത്. വിവരം അറിഞ്ഞ ശേഷം പോലീസും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടും ഏതാനും സമയത്തികം എത്തും.  മാവോയിസ്റ്റ് എത്തി എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എന്തിനായാണ് ഇവര്‍ എത്തിയതെന്ന് വ്യക്തമല്ല.വീട്ടിൽ എത്തിയ ഇവർ ചായ കുടിച്ച […]

തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം

  • 17th December 2019
  • 0 Comments

തുഷാരഗിരി വട്ടച്ചിറ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം . ഇന്നലെ രാത്രിയാണ് വട്ടച്ചിറ ഭാഗത്ത് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. രാത്രി പത്തുമണിയോടെ 3 പേരടങ്ങുന്ന സംഘമാണ് എത്തിയത്. തുഷാരഗിരിയിലെ വട്ടച്ചിറ ചിപ്പിലിത്തോടിലെ ഫോറസ്റ്റ് അതിര്‍ത്തിക്കടുത്താണ് ഇവര്‍ എത്തിയത്. വിവരം അറിഞ്ഞ ശേഷം പോലീസും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടും പ്രദേശത്തുണ്ട്. മാവോയിസ്റ്റ് എത്തി എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എന്തിനായാണ് ഇവര്‍ എത്തിയതെന്ന് വ്യക്തമല്ല. വീട്ടിൽ എത്തിയ ഇവർ ചായ കുടിച്ച ശേഷം […]

Local

ഹര്‍ത്താല്‍; താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

  • 17th December 2019
  • 0 Comments

താമരശ്ശേരി പുല്ലാഞ്ഞിവളവില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം. അക്രമത്തില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് അക്രമമുണ്ടായത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമം ഉണ്ടായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിനെതിരെ നടക്കുന്ന സമരത്തില്‍ എന്തിനാണ് കെഎസ്ആര്‍ടിസ് ബസ്സുകള്‍ അക്രമിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും രാവിലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളിലെ നേതാക്കളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ പോലീസ് […]

Kerala

ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ കരുതല്‍ തടങ്കലില്‍

  • 17th December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ്‌പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ 13 പേര്‍ കരുതല്‍ തടങ്കലിലാണ്. ഫ്രറ്റേണിറ്റി […]

News

ഹര്‍ത്താല്‍ തുടരുന്നു; കോഴിക്കോട് കടകള്‍ അടപ്പിച്ചു

  • 17th December 2019
  • 0 Comments

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സുകള്‍ ഒടുന്നിലല്. കടകളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമമുണ്ടായി. കോഴിക്കോട് ആര്യഭവന്‍ ഹോട്ടലും സാഗര്ഡ ഹോട്ടലും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചു. നൂറോളം പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് മാത്രമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലും നിന്നവരെ പോലീസ് സ്ഥലത്തെത്തിക്കുകയാണ്. വയനാട്ടിലും […]

Local

ഹര്‍ത്താല്‍; സംയുക്ത സമരസമിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

പൗരത്വഭേദഗതി ബില്ലിനും പോലീസിന്റെ വിദ്യാര്‍ത്ഥി ആക്രമണങ്ങള്‍ക്കുമെതിരെ കുന്ദമംഗലത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, എസ്ഡിപിഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത് മുക്കം റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം കുന്ദമംഗലം ടൗണ്‍ വലം വെച്ച് സമാപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാവണമെന്ന സന്ദേശമുയര്‍ത്തിയാണ് പ്രകടനം നടന്നത്. അന്‍വര്‍ സാദത്ത് ഇ.പി, കുഞ്ഞിമൊയ്ദീന്‍ കെ.പി, എം.ഡാനിഷ്, ഇ.പി ഉമ്മര്‍, അഷ്‌കാബ് ഷാ, ഫിര്‍നാസ് എ, സലീം കെ മേലേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

Local

കുന്ദമംഗലം : പ്രളയ ബാധിത പഞ്ചായത്തുകള്‍ക്കായി 3.86 കോടി രൂപ അനുവദിച്ചു

  • 16th December 2019
  • 0 Comments

കുന്ദമംഗലം  നിയോജകമണ്ഡലത്തില്‍ 2018 ലെ പ്രളയം സാരമായി ബാധിച്ച അഞ്ച് പഞ്ചായത്തുകള്‍ക്ക് 3.86 കോടി രൂപയുടെ പ്രത്യേക വിഹിതം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 81.7 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് 75.6 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിന് 61.58 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിന് 66.09 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിന് 101 ലക്ഷം എന്നിങ്ങനെയാണ് തുക അനൂവദിച്ചിട്ടുള്ളത്. 

Local

നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കില്ല; സംയുക്ത സമരസമിതി

  • 16th December 2019
  • 0 Comments

സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകളടച്ചും യാത്ര ഉപേക്ഷിച്ചും സഹകരിക്കണം. ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ […]

Kerala

നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

  • 16th December 2019
  • 0 Comments

നാളെ ഹര്‍ത്താല്‍ നടത്താനിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. നിയമവിരുദ്ധമാണ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍. നാളെ ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്യുന്നവരായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങളുടേയും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരളാ പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്‍പ് അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നില്‍നില്‍ക്കെ അത്തരം അനുമതികള്‍ നേടാതെയാണ് ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. അതിനാലാണ് […]

Kerala

പ്രവാസി ഡിവിഡന്റ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • 16th December 2019
  • 0 Comments

പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെപൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുളള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി […]

error: Protected Content !!