കുന്ദമംഗലം : പ്രളയ ബാധിത പഞ്ചായത്തുകള്‍ക്കായി 3.86 കോടി രൂപ അനുവദിച്ചു

0
116

കുന്ദമംഗലം  നിയോജകമണ്ഡലത്തില്‍ 2018 ലെ പ്രളയം സാരമായി ബാധിച്ച അഞ്ച് പഞ്ചായത്തുകള്‍ക്ക് 3.86 കോടി രൂപയുടെ പ്രത്യേക വിഹിതം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 81.7 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് 75.6 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിന് 61.58 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിന് 66.09 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിന് 101 ലക്ഷം എന്നിങ്ങനെയാണ് തുക അനൂവദിച്ചിട്ടുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here