National News

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; മരണം 100 കടന്നു, പഞ്ചാബിലും യുപിയിലും വെള്ളപ്പൊക്കം

 • 12th July 2023
 • 0 Comments

ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. ഇന്നലെ ഏഴുപേര്‍ക്കൂടി മരിച്ചതോടെ ആകെ മരണം 100 കടന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പെത്തിയതോടെ ഡൽഹി യമുന നദിക്കരയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുയർന്നു. പഞ്ചാബിലും യുപിയിലും വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. മഴ മാറിനിന്നതോടെ ഹിമാചൽ പ്രദേശിൽ, റോഡ് ഗതാഗതവും വാർത്താവിനിമയ ബന്ധങ്ങളും പുന:സ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് മഴ ദുരിതത്തിൽ ആകെ മരണം 72 ആയി. […]

National News

മഴക്കെടുതിയിൽ ഉത്തരേന്ത്യ; ഹരിയാനയിൽ പ്രളയ മുന്നറിയിപ്പ്

 • 11th July 2023
 • 0 Comments

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ ആകെ 37 മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും ഹിമാചലിലും സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.ഹരിയാനയിലും ഡൽഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയക്കെടുതിയിൽ ഹിമാചലിൽ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീ‍ർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വൻ നാശം വിതച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് […]

National News

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ; ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ ഒഴുക്കിൽ പെട്ട് മരിച്ചു. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബ് സീദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 7 പേര്‍ മരിച്ചു. ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ലഹോള്‍ സ്പിതി ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കുളുവില്‍ ദേശീയപാത […]

International News

ദുരന്തമൊഴിയാതെ തുർക്കി; വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി

 • 17th March 2023
 • 0 Comments

ദുരന്തമൊഴിയാതെ തുർക്കി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത് ഭൂകമ്പത്തെ തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണപ്പെട്ടത്. കൂടാതെ, വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകരുകയും, നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. സിറിയൻ അതിർത്തിയോട് ചേർന്ന സാൻലിയർഫയിൽ മാത്രം 11 പേർ മരണപെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കാണാതായവർക്കു വേണ്ടി 10 […]

Kerala News

പ്രളയകാലത്ത് കേരളത്തിന് ഭക്ഷ്യധാന്യം അനുവദിച്ചത് സൗജന്യമായല്ലെന്ന് കേന്ദ്രം

 • 9th December 2022
 • 0 Comments

പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് കേരളം നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഭക്ഷ്യധാന്യം നല്‍കിയത്. എന്നാല്‍ പിന്നീട് കേരളം നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ലെന്നും കേന്ദ്രം വിശദീകരിച്ചു. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. […]

Kerala

മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി; പരിഹാസവുമായി ഹൈക്കോടതി

 • 16th September 2022
 • 0 Comments

കൊച്ചിയിലെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന പ്രശ്‌നത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കോർപറേഷൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. മഴ പെയ്താൽ വെള്ളം, അല്ലെങ്കിൽ പട്ടികടി എന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം. മഴ പെയ്താൽ വെള്ളം, ഇല്ലെങ്കിൽ പട്ടികടി. അതാണ് നിലവിലെ സാഹചര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനോട് ഒട്ടും അനുകൂലിക്കാനാവില്ല. പക്ഷേ പട്ടികടി പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരമുണ്ടാകണം. കോർപറേഷന്റെ ഭാഗത്ത് നിന്നും മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ ഉണ്ടാകണം. ഇവിടെ ബംഗളൂരുവിനേക്കാൾ ഭേദമാണ്. വെള്ളം […]

International News

പ്രളയ ദുരിതത്തില്‍ പാകിസ്ഥാന്‍; മരണം 1000 കടന്നു, 150 പാലങ്ങള്‍ തകര്‍ന്നു, അടിയന്തരാവസ്ഥ

 • 27th August 2022
 • 0 Comments

കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ റോഡുകളും 150 പാലങ്ങളും തകര്‍ന്നു. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വിവരം. 57 ലക്ഷം ജനങ്ങള്‍ പ്രളയത്തില്‍ അഭയകേന്ദ്രങ്ങളില്ലാതെ നില്‍ക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡാേണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബര്‍ […]

National News

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്‌ഫോടനം, ആറ് പേര്‍ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി

 • 20th August 2022
 • 0 Comments

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്‌ഫോടനം. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരവിഞ്ഞൊഴുകി. ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടര്‍ന്ന് ഹമീര്‍പൂര്‍ ജില്ല വെള്ളത്തിനടിയിലാണ്. 22 ഓളം ആളുകളെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ മണ്ഡിയിലും മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത മഴ തുടരുകയാണ്. മണ്ഡിയില്‍ വലിയ […]

Kerala News

അണക്കെട്ടുകള്‍ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട, സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്; റവന്യൂ മന്ത്രി

 • 5th August 2022
 • 0 Comments

അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്സ് […]

Kerala News

ചെരിപ്പ് വെള്ളത്തില്‍ പോയെന്ന് എട്ട് വയസ്സുകാരന്റെ പരാതി, പുതിയ ചെരുപ്പ് വാങ്ങി നല്‍കി പ്രതിപക്ഷനേതാവ്

 • 5th August 2022
 • 0 Comments

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒന്നാം ക്ലാസുകാരന് ചെരിപ്പ് വാങ്ങി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ജയപ്രസാദാണ് പ്രതിപക്ഷ നേതാവിനൊപ്പം സ്റ്റേറ്റ് കാറില്‍ പുതിയ ചെരിപ്പ് വാങ്ങാന്‍ പോയത്. എളന്തിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വി ഡി സതീശന്‍ സന്ദര്‍ശനത്തിന് എത്തിയത്. അപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്. വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി […]

error: Protected Content !!