കുരിക്കത്തൂര്‍ കെ സ്റ്റോര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് കുരിക്കത്തൂരില്‍ കെ സ്റ്റോര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. റേഷന്‍ കടകളുടെ പശ്ചാത്തല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ ഇപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കിയും സപ്ലൈകോ, മില്‍മ […]