News

പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുന്നു

പൗരത്വബില്ലിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പോലീസ് അക്രമവുമായി ബന്ധപ്പെട്ട് നാടുമുഴുവന്‍ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടക്കുകയാണ്.

കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിനിരയായത്. കൂടാതെ പോലീസ് വാഹനങ്ങളും മറ്റു കത്തിക്കുകയും ചെയ്തു. പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കോഴിക്കോടും കുന്ദമംഗലത്തും വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കുന്ദമംഗലം ടൗണ്‍കമ്മറ്റിയുടെ നേത്ത്ര്വത്തില്‍് കുന്ദമംഗലത്ത് പ്രതിക്ഷേധ പ്രകടനം നടത്തി.
ടൗണ് യുത്ത് ലീഗ് പ്രസിഡന്റ് അമീന്‍ .എം.കെ , മുഹമ്മദലി. എം.പി, എന്‍എം യൂസഫ്, അഫ്‌സല് എന്നിവര്‍ നേത്ത്ര്വം നല്കി

അര്‍ധരാത്രിയില്‍ തന്നെ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ദേശീയപാദ ഉപരോധിക്കുകയും കുത്തിയിരുന്ന സമരം നടത്തുകയും ചെയ്തു. വിഷയത്തില്‍ രാവിലെ എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൂടാതെ യൂത്ത് ലീഗും, ഫോക്കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളും കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത സത്യഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. . ഭരണ-പ്രതിപക്ഷ നേതാക്കളും സമുദായ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!