Trending

കാവേരി തർക്കം രൂക്ഷം; ബെംഗളൂരു സന്ദർശനം മാറ്റിവെക്കാൻ വിജയ്‌യോട് കർണാടക സർക്കാർ

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ തടയുമെന്ന് കന്നഡ സംഘടനകള്‍. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നാണ് മുന്നറിയിപ്പ്. വെള്ളം വേണ്ടെന്ന് പറയാതെ കര്‍ണാടകയില്‍ വരാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിജയ്‌യുമായുള്ള കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ റദ്ദാക്കി.

ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് കര്‍ണാടകയുടെ തീരുമാനം. കൂടിക്കാഴ്ചയ്ക്ക് വരേണ്ടതില്ലെന്ന് വിജയ്‌യെ കര്‍ണാടക ഡി കെ ശിവകുമാര്‍ അറിയിക്കും. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടും.

നദീജല തര്‍ക്ക വിഷയത്തില്‍ ഓഗസ്റ്റ് പതിമൂന്നിന് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്. ഫെഡറേഷന്‍ ഓഫ് പ്രോ-കന്നഡ ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വാട്ടല്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബിസിനസ് സ്ഥാപനങ്ങളു മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!