Trending

പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ കെ എം ഷാജി ഇന്ന് അതിന് പരവതാനി വിരിക്കുന്നു: വി എൻ വാസവൻ

പിഎം ശ്രീ പദ്ധതിയെ മുൻപ് കടുത്ത ഭാഷയിൽ എതിർത്തവർ ഇപ്പോൾ വാശിയോടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് വി.എൻ. വാസവൻ. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം യുഡിഎഫ് പൂർണ്ണമായും മറന്നുവെന്നും ഇതോടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയമാണ് തകർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അണികളെ പിടിച്ചുനിർത്താൻ ലീഗ് ഉയർത്തിപ്പിടിച്ച വാദങ്ങളെല്ലാം പൊളിഞ്ഞതോടെ ലീഗ് നേതൃത്വത്തിന് സ്വന്തം അണികൾക്ക് മുൻപിൽ മറുപടിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച കെ.എം. ഷാജി അടക്കമുള്ളവർ ഇപ്പോൾ പദ്ധതിക്ക് പരവതാനി വിരിക്കുകയാണെന്ന് വാസവൻ പരിഹസിച്ചു. പിഎം ശ്രീ നടപ്പിലാക്കാൻ ഉപസമിതിയെ നിയോഗിച്ചത് തന്നെ പദ്ധതി എങ്ങനെ കൊണ്ടുവരാമെന്ന് തീരുമാനിക്കാനാണ്.

ഇടതുപക്ഷത്തെക്കുറിച്ച് ഉന്നയിച്ച ആക്ഷേപം അസ്ഥാനത്താണെന്ന് പാർലമെൻറിൽ ലഭിച്ച മറുപടി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!