Trending

സർക്കാർ അറിയാതെ ബാർ ലൈസൻസില്ല; മുൻ സർക്കാരിന്റെ ശൈലി തിരുത്തും; പുതിയ മദ്യനയം ഉടൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ഇനിമുതൽ ബാറുകൾക്ക് ലൈസൻസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ സ്വന്ത നിലയിൽ ലൈസൻസ് നൽകുന്ന രീതി തിരുത്തുമെന്നും സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥർക്ക് ബാർ ലൈസൻസ് നൽകാൻ കഴിയുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. എക്‌സൈസ് കമ്മീഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും നേരിട്ട് ലൈസൻസ് അനുവദിക്കാമെന്ന അവസ്ഥ നാടിന് വലിയ അപകടമുണ്ടാക്കുമെന്നും, അതിനാൽ ഈ തെറ്റായ ശൈലി പൂർണ്ണമായും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ കൃത്യമായ നിയന്ത്രണത്തിലും അറിവിലും മാത്രമേ ഇനി ബാറുകൾ അനുവദിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് അനുസൃതമായി മാത്രമായിരിക്കും ഇനി ബാറുകൾക്ക് അനുമതി നൽകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!