Trending

സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു ഭരണസമിതി പിരിച്ചുവിട്ടത്. മുൻകൂർ കാരണം കാണിക്കൽ നോട്ടീസ് ഒഴിവാക്കാൻ മതിയായ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകൾ നശിപ്പിക്കാൻ ഭരണസമിതി ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. തുടർനടപടികൾ സ്വീകരിക്കണമെങ്കിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി. ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയിൽ നിയമാനുസൃതമായ നടപടിക്രമങ്ങൾ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അഴിമതി ആരോപണങ്ങളും ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് 2026 ജൂലൈയിൽ സഹകരണ രജിസ്ട്രാർ തിരുവനന്തപുരം മിൽമ ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനു മുൻപ് സിംഗിൾ ബെഞ്ച് സർക്കാരിൻ്റെ പിരിച്ചുവിടൽ നടപടി ശരിവച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് നിലവിൽ അനുകൂല വിധി വന്നിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!