Trending

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

ട്രാക്കിൽ അറ്റക്കുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്തത്. ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

  1. വൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.
  2. രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല.
  3. രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  1. കണ്ണൂർ-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (Train No. 16306): നവംബർ 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.
  2. ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
  3. .മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16603) നവംബർ 13, 20, 27 തിയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
  4. എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.
  5. യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!